
മുത്തങ്ങയിൽ 45 ഗ്രാം എം.ഡി.എം എ യുമായി അറസ്റ്റിലായത് സ്ഥിരം മയക്കുമരുന്ന് കടത്തുന്ന മുഹമ്മദ് ബാസിദ്.
. ഇപ്പോൾ പിടിയിലായത് ഇന്നോവ കാറിൻ്റെ ഗിയർബോക്സിൽ 45 .79 ഗ്രാം എം.ഡി.എ കടത്തുമ്പോൾ . കൂട്ടുപ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ്.
.
കഴിഞ്ഞ തിങ്കളാഴ്ച മുത്തങ്ങ ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 45.79 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായിരുന്നു. മലപ്പുറം പള്ളിപ്പുറം സ്വദേശിയായ തറവനാട്ടിൽ വീട്ടിൽ മുഹമ്മദ് ബാസിത്(27)നെയായിരുന്നു ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ കൂടെയുണ്ടായിരുന്ന യുവാവിനെ നിരപരാധിയാണന്ന് കണ്ട് പോലീസ് കേസിൽ നിന്ന് ഒഴിവാക്കി.
ഇന്നോവയുടെ ഗിയർ ബോക്സിൽ ഒളിപ്പിച്ച് എം.ഡി.എം.എ. കടത്തിയ ഇയാൾ സ്ഥിരം മയക്കുമരുന്ന് കടത്തുകാരനാണ്. ജില്ലയിൽ അതിമാരക മയക്കുമരുന്നുകളുടെ കടത്തും വിൽപനയും ഉപയോഗവും കൂടി വരുന്ന സാഹചര്യത്തിൽ അവക്കെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് ജില്ലാ പോലീസ് കാര്യാലയത്തിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലുടനീളം പരിശോധനകൾ ഊർജിതമാക്കും.
എ.എസ്.പി തപോഷ് ബസുമതാരി ഐ.പി.എസ്, എസ്.ബി ഡിവൈ.എസ്.പി സിബി മാത്യു, വൈത്തിരി സ്റ്റേഷൻ എസ്.എച്ച്. ഒ ജെ.ഇ. ജയൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.