പൊഴുതനയിലെ പുലിയെ വെടിവെച്ച് കൊല്ലണമെന്ന് കിഫ.

കൽപ്പറ്റ:
പൊഴുതന, അച്ചൂർ ജനവാസ മേഖലയിൽ ഇറങ്ങി നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ച മനുഷ്യജീവന് ഭീഷണി ആയിട്ടുള്ള പുലിയെ വെടിവെച്ചു കൊല്ലണമെന്ന് കിഫ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പൊഴുതന അച്ചൂരിൽ തുടർച്ചയായി നിരവധി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ജനവാസ മേഖലയിൽ സ്ഥിരതാമസം ആക്കുകയും ചെയ്ത പുലിയെ മനുഷ്യജീവൻ ആക്രമിക്കപ്പെടുന്നതിനു മുൻപ് ദുരന്തനിവാരണ സമിതി അധ്യക്ഷ എന്ന നിലയിൽ സി.ആർ.പി.സി.133 എഫ് പ്രകാരം കലക്ടർ വെടിവെച്ചു കൊല്ലാൻ ആവശ്യമായ നടപടിയെടുക്കണമെന്ന് കിഫ വയനാട് ജില്ലാ കമ്മിറ്റി കലക്ടറെ നേരിട്ടു കണ്ട് രേഖാമൂലം നിവേദനം നൽകി.
പത്തിലധികം വളർത്തുമൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ മരണപ്പെട്ടിട്ടും രണ്ട് മാസത്തിൽ അധികം പുലി ജന വാസ മേഖലയിൽ സ്ഥിര താമസം ആക്കിയിട്ടും വനം വകുപ്പ് കാണിക്കുന്ന നിസംഗത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചിന്മയ വിശ്വ വിദ്യാപീഠം-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എഐസിടിഇ അംഗീകൃത ബിടെക്, എംബിഎ കോഴ്‌സുകള്‍ ആരംഭിക്കുന്നു
Next post മരിയനാട് ഭൂസമരക്കാർക്ക് ഭൂമി പതിച്ചു നൽകണം: ആദിവാസി ഐക്യവേദി കലക്ട്രേറ്റ് മാർച്ച് നടത്തി.
Close

Thank you for visiting Malayalanad.in