
രാഹുൽ ഗാന്ധിയുടെ എം.പി.ഫണ്ട് ഉപയോഗിച്ച് അനുവദിച്ച എട്ട് ബസുകൾ നിരത്തിലോടി തുടങ്ങി
രാഹുൽ ഗാന്ധിയുടെ എം.പി.ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് സ്കൂളുകൾക്ക് അനുവദിച്ച എട്ട് ബസുകൾ നിരത്തിലോടി തുടങ്ങി.
രാഹുൽ ഗാന്ധിയുടെ അസാന്നിദ്ധ്യത്തിൽ ഏറെ വൈകാരികമായാണ് താക്കോൽദാന ചടങ്ങ് നടന്നത്. മുട്ടിൽ പരിയാരം സ്കൂളിലായിരുന്നു ബസുകളുടെ ഉദ്ഘാടനം
രാഹുൽ ഗാന്ധിയുടെ എം.പി. ഫണ്ടിൽ നിന്ന് 16760000 രൂപ ചിലവിലാണ് എട്ട് ബസുകൾ നിരത്തിലറക്കിയത്.
മുട്ടിൽ പരിയാരം ഗവ. ഹൈസ്കൂളിൽ നടന്ന ചടങ്ങ് ടി.സിദ്ദീഖ് എം എൽ .എ.ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം കൊണ്ട് ദു:ഖമുഖരിതമായ അന്തരീക്ഷത്തിലാണ് ഈ നല്ല ചടങ്ങ് നടക്കുന്നതെന്നും എല്ലാവരും ഈ പരിപാടിയെ വൈകാരികമായാണ് കാണുന്നതെന്നും ടി.സിദ്ദീഖ് എം.എൽ.എ പറഞ്ഞു.
ജി.എച്ച്.എസ്.എസ്.കാട്ടിക്കുളം, കൃപാലയ സ്പെഷൽ സ്കൂൾ, ജി.എച്ച്.എസ്. പരിയാരം, ഗവ.എൽ.പി.സ്കൂൾ വിളമ്പുകണ്ടം, ജി.എച്ച്.എസ്.എസ്. കണിയാമ്പറ്റ, ഗവ.എച്ച്.എസ്.എസ്. പെരി ക്കല്ലൂർ, ഗവ.ഹയർ സെക്കണ്ടറി സ്കൂൾ തരിയോട്,, ഗവ. എഞ്ചിനീയറിംഗ് കോളേജ് തലപ്പുഴ എന്നിവർക്കാണ് രാഹുൽ ഗാന്ധിയുടെ എം.പി.ഫണ്ടിൽ നിന്ന് സ്കൂൾ ബസുകൾ അനുവദിച്ചത്.ബസ് ലഭിച്ചതിൽ സന്തോഷമുണ്ടങ്കിലും രാഹുൽ ഗാന്ധിയില്ലാത്തത് ദു:ഖമാണന്നായിരുന്നു വിദ്യാർത്ഥികളുടെയും പ്രതികരണം.
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ താക്കോൽദാനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു.
ആഘോഷമാക്കിയാണ് ജനങ്ങൾ ഉദ്ഘാടന പരിപാടികൾ നടത്തിയത്.