വയനാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാവ് ടി സുരേഷ് ചന്ദ്രൻ നിര്യാതനായി

.
കൽപ്പറ്റ: വയനാട്ടിലെ സി.പി.ഐ എം നേതാവ് കൽപ്പറ്റ സിവിൽ കൃഷ്ണ നിവാസിൽ ടി സുരേഷ് ചന്ദ്രൻ (75) നിര്യാതനായി. . ശാരീരിക അവശതകളെ തുടർന്ന് ബുധനാഴ്ച രാവിലെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷ് ചന്ദ്രൻ വ്യാഴാഴ്ച രാത്രി 10.45 ഓടെയാണ് മരിച്ചത്. കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐ എം കൽപ്പറ്റ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ്. ദീർഘകാലം സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. നാടക നടനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു. സിപിഐ എം കല്‍പ്പറ്റ ഏരിയ കമ്മിറ്റി അംഗം, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍, വൈത്തിരി കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍, റെയിഡ്കോ ഡയറക്ടര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച രാത്രി എട്ടിന് കൽപ്പറ്റ ഗൂഡലായിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: ഗീത. മക്കൾ: സൂരജ് കൃഷ്ണൻ (സിനിമാതാരം), അഡ്വ. സുനിത (എറണാകുളം). മരുമക്കൾ: ഡോ. നിഷ സൂരജ്, ബൽറാം മേനോൻ (ബിസിനസ്, എറണാകുളം). സഹോദരങ്ങൾ: കുട്ടികൃഷ്ണൻ, ധന്യകുമാരി. അച്ഛൻ: തളിപ്പറമ്പ് ശക്തിപ്പറമ്പിൽ പരേതനായ കൃഷ്ണൻ നായർ. അമ്മ: പരേതയായ നാരായണി അമ്മ.

Leave a Reply

Your email address will not be published. Required fields are marked *

Previous post പിണറായി സർക്കാർ പിടിച്ച്പറിക്കാരുടെ സർക്കാർ : എ എൻ രാധാകൃഷ്ണൻ
Next post രാഹുൽ ഗാന്ധിയുടെ എം.പി.ഫണ്ട് ഉപയോഗിച്ച് അനുവദിച്ച എട്ട് ബസുകൾ നിരത്തിലോടി തുടങ്ങി
Close

Thank you for visiting Malayalanad.in