പിണറായി സർക്കാർ പിടിച്ച്പറിക്കാരുടെ സർക്കാർ : എ എൻ രാധാകൃഷ്ണൻ

കൽപ്പറ്റ : കേരളം ഭരിക്കുന്നത് പിടിച്ച് പറിക്കാരുടെ സർക്കാരാണെന്നും അതിന്റെ നേതാവാണ് സംസ്ഥാന മുഖ്യമന്ത്രിയെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ നരേന്ദ്ര മോഡി സർക്കാറിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് വയനാട് പാർലമെന്റ് മണ്ഡലത്തിൽ ബി.ജെ.പി. നടത്തിയ വിശാൽ ജനസഭ മീനങ്ങാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാരില്ലാത്ത നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസമുള്ളവരെല്ലാം വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് കമ്യൂണിസ്റ്റ് സർക്കാറിന്റെ തെറ്റായ നയങ്ങൾ കാരണമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എസ് എഫ് ഐ ക്കാർക്ക് അഴിഞ്ഞാടാൻ അവസരമുണ്ടാക്കി കൊടുക്കുന്നത് ഉദ്യോഗസ്ഥൻമാരായ സി.പിഎം നേതാക്കളാണ്.
പാവപ്പെട്ടവർക്ക് വേണ്ടി നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കുകയാണ് പിണറായി സർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ പരാമാവധിനടത്താതിരിക്കാൻ ശ്രമിച്ചത്ഇതിനുദാഹരണമാണ്. നരേന്ദ്ര മോദി സർക്കാർ വിശാലവും ദീർഘ വീക്ഷണത്തോടെയും രാജ്യം ഭരിച്ചത് കൊണ്ടാണ് ലോക രാജ്യങ്ങൾക്ക് മുൻപിൽ ഇന്ന് തലയുയർത്തിപ്പിടിച്ച് നിൽക്കുന്നത്.
ഈ കാലഘട്ടത്തിലും ടൂറിസം മേഖലയിൽ ലോകത്തിൽഒൻപതാം സ്ഥാനത്തുള്ള വയനാടിന് മുന്നോട്ട് പോകാൻ പറ്റാത്തത് വയനാടിനെ കുറിച്ച് രൂപരേഖയില്ലാത്ത രാഹുൽ ഗാന്ധി വയനാടിന്റെ എം.പി ആയത് കൊണ്ട് മാത്രമാണ്. നരേന്ദ്ര മോദി സർക്കാർ വയനാടിനെ കൈപിടിച്ചുയർത്താൻ ആത്മാർത്ഥമായി ശ്രമിക്കുന്നതിന്റെ ഉദാഹരണമാണ് നഞ്ചൻകോഡ് നിലമ്പൂർ റെയിൽ പാതയുടെ സർവെ പൂർത്തിയാക്കാൻ ആറ് കോടി രൂപയോളം അനുവദിച്ചത് ജില്ലാ പ്രസിഡണ്ട് കെ.പി മധു അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി ശങ്കർ, കെ.സദാനന്ദൻ , പി.സി ഗോപിനാഥ്, എം.ശാന്തകുമാരി , ഉത്തര മേഖല ൈ വസ് പ്രസിഡണ്ട് പി.ജി ആനന്ദ് കുമാർജില്ലാ ജനറൽ സെക്രട്ടറിമാരായ കെ. ശ്രീനിവാസൻ, പ്രശാന്ത് മലവയൽ , പുൽപ്പള്ളി മണ്ഡലം പ്രസിഡണ്ട് പുത്തൻപുരയിൽ , ശരത് മാനന്തവാടി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പണം വച്ചു ചീട്ടു കളിച്ച 14 അംഗ സംഘം പിടിയിൽ
Next post വയനാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാവ് ടി സുരേഷ് ചന്ദ്രൻ നിര്യാതനായി
Close

Thank you for visiting Malayalanad.in