. മീനങ്ങാടി : മീനങ്ങാടി സ്റ്റേഷൻ പരിധിയിലെ കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയിൽ 21.06.2023 തിയ്യതി വൈകുന്നേരം മീനങ്ങാടി പോലീസ് ഇവരെ പിടി കൂടിയത്. സംഘത്തിൽ പനമരം കൈപ്പാട്ടു കുന്ന് ഞാറക്കാട്ട് വീട്ടിൽ സന്തോഷ് (40), ചൂതുപാറ വട്ടിണിയിൽ വീട്ടിൽ സിനീഷ് (40), തൊവരിമല തുളുനാടൻ വീട്ടിൽ ശറഫുദ്ധീൻ (41), ബത്തേരി കുപ്പാടി പുഞ്ചയിൽ വീട്ടിൽ സുനിൽ (32), കാരച്ചാൽ വടക്കുമ്പുറത്തു വീട്ടിൽ ഏലിയാസ് (52), പേരാമ്പ്ര കുമ്മനാട്ടുകണ്ടി വീട്ടിൽ ഇബ്രാഹിം (63), പടിഞ്ഞാറത്തറ കുഴിക്കണ്ടത്തിൽ ഷിബു (40), ഇരുളം മേത്തുരുത്തിൽ അജീഷ് (36), തൊണ്ടർനാട് പുന്നോത്തു വീട്ടിൽ ഷംസീർ (38), അമ്പലവയൽ വികാസ് കോളനി കളനൂർ വീട്ടിൽ രമേശൻ (43), കമ്പളക്കാട് പള്ളിമുക്ക് നെല്ലോളി വീട്ടിൽ സലിം(47), മൂലങ്കാവ് തൊട്ടുച്ചാലിൽ വീട്ടിൽ അരുൺ (33), തരുവണ നടുവിൽ വീട്ടിൽ വിജേഷ് (38), കാര്യമ്പാടി വലിയപുരക്കൽ വീട്ടിൽ പ്രജീഷ് (37) എന്നിവരാണുണ്ടായിരുന്നത് . ഇവരിൽ നിന്നും 432710 ( നാല് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി എഴുന്നൂറ്റി പത്ത്) രൂപ പിടിച്ചെടുത്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആദ്യമായാണ് ചീട്ടുകളിസംഘത്തിൽ നിന്നും ഇത്രയും വലിയ തുക ജില്ലയിൽ പിടി കൂടുന്നത്. മീനങ്ങാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റസാഖ്, രതീഷ്, ചന്ദ്രൻ സിവിൽ പോലീസ് ഓഫീസർമാരായ ഖാലിദ് ͫസുമേഷ്, വിൽസൺ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...