എഴുത്തുകാര്‍ വായനശാലയിലേക്ക്: പുസ്തകസംവാദ സദസ്സ് തുടങ്ങി

.
വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എഴുത്തുകാര്‍ വായനശാലയിലേക്ക് പുസ്തകസംവാദ സദസ്സ് തുടങ്ങി. ജില്ലാതല ഉദ്ഘാടനം അഞ്ചുകുന്ന് പൊതുജന ഗ്രന്ഥാലയത്തില്‍ എ.ടി. ഷണ്‍മുഖന്‍ നിര്‍വ്വഹിച്ചു. എഴുത്തുകാരി ഷീലാ ടോമിയുടെ സാന്നിധ്യത്തില്‍ വല്ലി നോവല്‍ ചര്‍ച്ച ചെയ്തു. വയനാടിന്റെ പുരാവൃത്തങ്ങളിലെ ജീവനുള്ള കഥാപാത്രങ്ങളാണ് വയനാടന്‍ പശ്ചാത്തലത്തിലുള്ള വല്ലിയെന്ന നോവലില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നും കാലത്തിനോടും സാഹചര്യങ്ങളോടും പൊരുതിയ നാടിന്റെ ഉള്ളറയിലുള്ള നൊമ്പരങ്ങളാണ് ഈ നോവലിന്റെ പ്രമേയമെന്നും രചയിതാവ് ഷീല ടോമി പറഞ്ഞു. വി.പി.ബാലചന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി.സുരേഷ് മേഡറേറ്ററായിരുന്നു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.സുധീര്‍, ആയിഷ ടീച്ചര്‍, ആര്‍.അജയകുമാര്‍, ബാവ.കെ.പാലുകുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റ നഗരമധ്യത്തിൽ അഴുക്ക് വെള്ളം കെട്ടി കിടന്ന് രോഗാണുക്കൾ പെരുകുന്നു
Next post കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ട് വർഷം തടവും 20000 രൂപ പിഴയും
Close

Thank you for visiting Malayalanad.in