കുടുതല്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ലഭ്യമാക്കി ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നൈപുണ്യ വികസനസമിതി യോഗം തീരുമാനിച്ചു. ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്കില്‍ ഡവലപ്മെന്റ് പ്രോജക്ടുകള്‍ ഒരുക്കുടക്കീഴില്‍ കൊണ്ടുവരും. തൊഴില്‍ സാധ്യതകള്‍ ഉയര്‍ന്ന കോഴ്സുകള്‍ ഇതിനായി അനുവദിക്കും. തൊഴില്‍ നേടുന്നവരുടെ എണ്ണം പടപടിയായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ആസ്പിറേഷണല് ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി സ്കില്‍ ഡെവലപ്മെന്റ് ആന്റ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയതില്‍ ജില്ലാ നൈപുണ്യ വികസന വികസനസമിതി ജില്ലാ സ്കില്‍ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. ജില്ലയിലെ നൈപുണ്യ വികസന പദ്ധതികളെ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ജില്ലാ സ്കില്‍ കമ്മിറ്റിയെ സഹായിക്കാനുള്ള ഒരു മുഴുവന്‍ സമയ സംവിധാനമായാണ് ജില്ലാ സ്കില്‍ സെക്രട്ടറിയേറ്റ് രൂപീകരിച്ചിട്ടുള്ളത്. സ്കില്‍ ഡെവലപ്മെന്റ് കോഴ്സുകളിലേക്ക് കുട്ടികളെ എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കും. ബ്ലോക്ക് തലത്തിലുള്ള സംവിധാനങ്ങളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി കാര്യക്ഷമമായി സ്കില്‍ ഡവലപ്മെന്റ് പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കും. ഇതിനായി ജില്ലയില്‍ ബ്ലോക്ക് തല സ്കില്‍സഭ സംഘടിപ്പിക്കും. ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി ‘സങ്കല്പ്’ സ്കീമില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള 16.67 ലക്ഷം രൂപ വിനിയോഗിക്കും. ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന് കോഴ്സ് ജില്ലയിലെ 40 കുട്ടികള്‍ക്ക് പ്ലേസ്മെന്റ് നല്‍കാമെന്ന ഉറപ്പോടെ സൗജന്യമായി നല്‍കും. ടെലികോം സെക്ടര്‍ സ്കില്‍ കൗണ്‍സിലുമായി സഹകരിച്ചാണ് ഈ പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്. ഒക്ടോബറോടുകൂടി കുട്ടികള്‍ക്ക് പ്ലേസ്മെന്റ് ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഗവ. അംഗീകൃത ഏജന്‍സികളുടെയോ അംഗീകാരമുള്ള കോഴ്സുകളാണ് ജില്ലയില്‍ നടപ്പിലാക്കുക. ജില്ലാ സ്കില്‍ സെക്രട്ടേറിയറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യവും പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് ആവശ്യമായ ഇന്റേണ്‍സിനെ നിയമിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ (എന്‍.ഐ.സി) സഹായത്തോടുകൂടി വെബ് പേജുകള്‍ ഡെവലപ്പ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്തവര്‍ഷത്തെ നെപുണ്യ വികസന പദ്ധതി തയ്യാറാക്കുന്നതിനായി എല്ലാ വകുപ്പുകള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാന് ശില്‍പ്പശാല നടത്തും. ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി അനില്‍, ജില്ലാ സ്കില്‍ കോര്‍ഡിനേറ്റര്‍ വരുണ്‍ മാടമന, മഹാത്മാഗാന്ധി നാഷണല്‍ ഫെലോ കെ.എച്ച് അന്‍വര്‍ സാദത്ത്, കമ്മിറ്റി അംഗങ്ങളായ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...