കൽപ്പറ്റ നഗരത്തിൽ ഭിന്നശേഷികാർക്ക് ശുഭയാത്ര: മുചക്ര വാഹനങ്ങൾ നൽകി.

ശുഭയാത്ര പദ്ധതി ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ശുഭയാത്ര പദ്ധതി നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷികാർക്കുള്ള മുച്ചക്രവാഹന വിതരണമാണ് ശുഭയാത്ര പദ്ധതി. ജില്ലാ കളക്ടർ ഡോ. രേണുരാജ് താക്കോൽദാനം നിർവഹിച്ചു. ജില്ലാ ആ.ർ.ടി.ഒ ഇ. മോഹൻദാസ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ കെ. അജിത അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ അഡ്വ. ടി.ജെ ഐസക്, അഡ്വ. എ.പി മുസ്തഫ, സി.കെ ശിവരാമൻ, നഗരസഭാ സെക്രട്ടറി അലി അസ്ഹർ, നഗരസഭ അസിസ്റ്റന്റ് എൻജിനീയർ വി.ജി ബിജു, നഗരസഭ ഹെൽത്ത് സൂപ്രണ്ട് കെ.വി വിൻസെന്റ്, പ്ലാന്റ് ക്ലർക്ക് സി.എ ഷാനിബ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്വാറി ഉൽപ്പന്നങ്ങളുടെ വില ഏകീകരണം: ജില്ലാ കലക്ടറുടെ നിർദ്ദേശം അട്ടിമറിച്ചതിനെതിരെ സമരം: നാളെ ചർച്ച
Next post സാക്ഷരതാ പഠിതാക്കള്‍ക്ക് ലാപ്ടോപ്പും പ്ലസ്ടു തുല്യത പാഠപുസ്തകവും വിതരണം ചെയ്തു.
Close

Thank you for visiting Malayalanad.in