വയോജനങ്ങളേയും സംഘടനകളേയും അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണം

. കല്‍പ്പറ്റ:- വയോജനങ്ങളേയും വയോജന സംഘടനകളേയും അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് വയോജന പീഡന വിരുദ്ധ ബോധവല്‍ക്കരണ ദിനത്തില്‍ ജില്ലാ കളക്ട്രേറ്റിനു മുന്‍പില്‍നടത്തിയ വയോജന മാര്‍ച്ചിലും ധര്‍ണ്ണയിലും ആവശ്യപ്പെട്ടു. വയോമിത്ര പദ്ധതി ഗ്രാമ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുക, പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ നല്‍കാനുള്ള മാനദണ്ഡങ്ങള്‍ വയോജന സൗഹൃദമാക്കുക, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റെയില്‍വേ ഇളവുകള്‍ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. മാര്‍ച്ചും ധര്‍ണ്ണയും സംസ്ഥാന വൈസ് പ്രസിഡന്റ്എ പി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റ്റി.വി.രാജന്‍, കെ.ആര്‍.ഗോപി, പി.സി. ചന്ദ്രശേഖരന്‍ നമ്പ്യാര്‍, ജി.കെ.ഗിരിജ, ഇ.മുരളീധരന്‍ , റ്റി.സി. പത്രോസ് , പി.എം. അബ്ദുള്ള, കെ.ശശിധരന്‍ , കെ ഇ രത്‌നമ്മ ,വി.കെ സരോജിനി, പി. സെയ്ദ് , ഭാസ്‌കരന്‍ ആനപ്പാറ, കെ.മുഹമ്മദ്, കെ .ബേബി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മഹാരാഷ്ട്രയില്‍ പശുക്കടത്ത് ആരോപിച്ച്‌ 23 കാരനെ തല്ലിക്കൊന്നു
Next post വീടിൻ്റെ തിണ്ണയിൽ ഉറങ്ങിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി
Close

Thank you for visiting Malayalanad.in