100 കിടക്കകളോടെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിറ്റിക്കൽ കെയർ വിഭാഗം കൂടുതൽ സജ്ജം

100 കിടക്കകളോടെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിറ്റിക്കൽ കെയർ വിഭാഗം കൂടുതൽ സജ്ജം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നവീകരിച്ച ടോക്സിക്കോളജി യൂണിറ്റിന്റെയും സ്‌നേയ്ക് ബൈറ്റ് യൂണിറ്റിന്റെയും ഉദ്ഘാടനം കൽപ്പറ്റ എം എൽ എ അഡ്വ. ടി. സിദ്ദിഖ് നിർവഹിച്ചു.ഒപ്പം ആരംഭിച്ച അത്യാഹിത വിഭാഗം തീവ്ര പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം വയനാട് ജില്ലാ കളക്ടർ ഡോ. രേണു രാജ് ഐ എ എസ് നിർവഹിച്ചു. ഇതോടെ ജില്ലയിൽ 100 ബെഡ്ഡുകളുള്ള ഏക ഐ സി യു ആൻഡ് ക്രിട്ടിക്കൽ കെയർ യൂണിറ്റായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിറ്റിക്കൽ കെയർ വിഭാഗം മാറി. കേരളത്തിൽ നിപ്പാ രോഗ നിർണ്ണയത്തിലും തുടർന്നുള്ള രോഗ നിയന്ത്രണത്തിലും ഗണ്യമായ പങ്ക് വഹിച്ച ഡോ. അനൂപ് കുമാറിന്റെ മേൽനോട്ടത്തിൽ പാമ്പിൻ വിഷ ചികിത്സയും മറ്റ് വിഷബാധയേറ്റവർക്കുള്ള ആധുനിക ടോക്സിക്കോളജി സെന്ററും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിറ്റിക്കൽ കെയർ വിഭാഗത്തിൽ കൂടുതൽ സജ്ജമാണ്. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ, ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ എക്സിക്യൂട്ടീവ് ഡയറക്ടർ ടിജെ വിൽസൺ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ, ആസ്റ്റർ നോർത്ത് കേരളാ ക്രിറ്റിക്കൽ കെയർ ഡയറക്ടർ ഡോ. അനൂപ് കുമാർ, ഡെപ്യൂട്ടി, ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ക്രിറ്റിക്കൽ കെയർ വിഭാഗം ഹെൽപ് ലൈൻ നമ്പർ 8111881234.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘മൺസൂണും കുട്ട്യോളും’ ഏകദിന ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു
Next post ഖരമാലിന്യ സംസ്‌കരണം..: കൂട്ടായ പരിശ്രമം അനിവാര്യം: -ജില്ലാ കളക്ടര്‍
Close

Thank you for visiting Malayalanad.in