മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ നോർത്ത് കേരളാ ക്രിറ്റിക്കൽ കെയർ ഡയറക്ടറായി ചുമതലയേറ്റ ഡോ. അനൂപ് കുമാറിന്റെ നേതൃത്വത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം തീവ്ര പരിചരണം, സ്നേക് ബൈറ്റ് ആൻഡ് ടോക്സിക് ഐ സി യു, സ്റ്റെപ് ഡൌൺ ഐ സി യു എന്നിവ ആരംഭിക്കുന്നതോടെ മൊത്തം ഐ സി യു ബെഡ്ഡുകളുടെ എണ്ണം 100 ആകും. ജില്ലയിൽ ദിനംപ്രതി തീവ്രപരിചരണവിഭാഗത്തിന്റെ അവശ്യകത കൂടി വരുന്ന സാഹചര്യത്തിലാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഐസിയു ബെഡ്ഡുകളുടെ എണ്ണം 100 ആക്കി ഉയർത്തിയത്. ഇതോടുകൂടി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ തീവ്രപരിചരണ വിഭാഗം കിടക്കകളുള്ള ആശുപത്രിയായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് മാറി.
കേരളത്തിൽ നിപ്പാ രോഗ നിർണ്ണയത്തിലും തുടർന്നുള്ള രോഗ നിയന്ത്രണത്തിലും ഗണ്യമായ പങ്ക് വഹിച്ച ഡോ. അനൂപ് കുമാറിന്റെയും വിദഗ്ദ്ധരായ അദ്ദേഹത്തിന്റെ ക്രിറ്റിക്കൽ കെയർ ടീമിന്റെയും മേൽനോട്ടവും സഹകരണവും ഇനി ഇവിടുത്തെ തീവ്ര പരിചരണ വിഭാഗത്തിന് ലഭിക്കുന്നു എന്നത് വയനാടിന് ഏറെ നേട്ടമാണ്. പ്രത്യേകിച്ച് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, മെഡിസെപ് തുടങ്ങിയവയുടെ ആനുകൂല്യങ്ങൾക്കായി ജില്ലക്കകത്തും പുറത്തുനിന്നുമായി ഒട്ടനവധി രോഗികൾ ആശ്രയിക്കുന്ന നിലക്ക്.
പുതുതായി ആരംഭിക്കുന്ന അത്യാഹിത വിഭാഗം തീവ്ര പരിചരണം, സ്നേക് ബൈറ്റ് ആൻഡ് ടോക്സിക് ഐ സി യു, സ്റ്റെപ് ഡൌൺ ഐ സി യു എന്നിവയുടെ ഉദ്ഘാടനം കൽപ്പറ്റ എം എൽ എ ടി. സിദ്ദിഖ്, കളക്ടർ ഡോ.രേണു രാജ് ഐ എ എസ് എന്നിവരുടെ സാന്നിധ്യത്തിൽ ജൂൺ 14ന് നടക്കുമെന്ന് ആശുപത്രി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡീൻ ഡോ. ഗോപകുമാരൻ കർത്താ, ആസ്റ്റർ നോർത്ത് കേരളാ ക്രിറ്റിക്കൽ കെയർ ഡയറക്ടർ ഡോ. അനൂപ് കുമാർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഐസിയു സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 8111881234(മാനേജർ ഓൺ ഡ്യൂട്ടി)ൽ വിളിക്കാവുന്നതാണ്.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....