
വയനാട്ടിലെ സാമ്പത്തിക തട്ടിപ്പുകൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി: പ്രതികളുടെ സ്വത്ത് കണ്ട് കെട്ടും
സി.വി.ഷിബു.
കൽപ്പറ്റ: സാമ്പത്തിക തട്ടിപ്പ്
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി.ക്ക് അന്വേഷണ ചുമതല.
പരാതികളുള്ളവർ അതാത് സ്റ്റേഷനുകളിൽ പരാതി നൽകിയാൽ മതിയെന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് വയനാട് വിഷനോട് പറഞ്ഞു.
തട്ടിപ്പ് സംഘങ്ങളുടെ സ്വത്തുക്കൾ കണ്ട് കെട്ടാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്. സ്വത്ത് കണ്ട് കെട്ടേണ്ട പ്രതികളുടെ പട്ടിക തയ്യാറായി വരുന്നു.
തൊണ്ടർനാട് കേന്ദ്രീകരിച്ച് സ്വർണ്ണ തട്ടിപ്പ്, വെള്ളമുണ്ട കേന്ദ്രീകരിച്ച് കുരുമുളക് തട്ടിപ്പ്, പുൽപ്പള്ളിയിൽ സർവ്വീസ് ബാങ്ക് വായ്പാ തട്ടിപ്പ്, ബത്തേരി ആസ്ഥാനമായി ധന കോടി ചിട്ടി തട്ടിപ്പ് , കൽപ്പറ്റ, ബത്തേരി എന്നിവിടങ്ങളിൽ ഐ.ഡി.ബി.ഐ. വായ്പാ തട്ടിപ്പ്, തുടങ്ങിയ സാമ്പത്തിക തട്ടിപ്പുകളാണ് വയനാട്ടിൽ ഇപ്പോൾ അരങ്ങ് തകർക്കുന്നത്. ഇതിനെതിരെ പോലീസ് കേസ് എടുത്ത് നടപടികൾ പുരോഗമിക്കുകയാണ്. ആയിരകണക്കിനാളുകളാണ് ഓരോ തട്ടിപ്പ് കേസിലും ഇരകളായിട്ടുള്ളത്. കേസുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ തുടരന്വേഷണത്തിന് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയെ തലവനായി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.
തട്ടിപ്പു സംഘങ്ങൾക്കെതിരെ നിയമ നടപടിയുടെ ഭാഗമായി പ്രതികളുടെ സ്വത്ത് കണ്ട് കെട്ടുന്നതിന് നടപടി സ്വീകരിക്കും.
കൂടുതൽ തട്ടിപ്പു സംഘങ്ങൾ വയനാട്ടിൽ വലവിരിച്ച് കാത്തിരിക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് എസ്.പി. നിർദ്ദേശിച്ചു.
ജില്ലയിലെ അഞ്ച് പ്രധാനപ്പെട്ട സാമ്പത്തിക തട്ടിപ്പിലും കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.ഇതിൻ്റെ ഭാഗമായി കൂടുതൽ അറസ്റ്റും ഉണ്ടാകനാണ് സാധ്യത.