വർണ്ണ ശബളമായി കമ്പളക്കാട് ഗവ: യു പി സ്കൂൾ പ്രവേശനോത്സവം

കമ്പളക്കാട് ഗവ: യു പി സ്കൂൾ പ്രവേശനോത്സവം വർണ്ണ ശബളമായി കൊണ്ടാടി. പ്രധാനാധ്യാപിക റോസ്മേരി പി എൽ സ്വാഗതം അർപ്പിച്ചു. പി ടി എ പ്രസിഡന്റ് സമീർ കോരൻകുന്നന്റെ അധ്യക്ഷതയിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിശിഷ്ട അതിഥികളും അധ്യാപകരും ചേർന്ന് അക്ഷരദീപം തെളിയിച്ചു കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ പി എൻ പതിനൊന്നാം വാർഡ് മെമ്പർ സലിജ ഉണ്ണി പന്ത്രണ്ടാം വാർഡ് മെമ്പർ നൂർഷ ചേനോത്ത് എഴുത്തുകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ഇസ്മായിൽ പി വ്യാപാര വ്യവസായ ഏകോപന സമിതി ചെയർമാൻ താരിഖ് കടവൻ, പി ടി എ വൈസ് പ്രസിഡണ്ട് മുനീർ ചെട്ടിയങ്കണ്ടി, മദര്‍ പി ടി പ്രസിഡന്റ് ഡാനിഷ് വി സ്റ്റാഫ് സെക്രട്ടറി ശ്യാമിലി കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെയും ആരോഗ്യ ആശുപത്രിയുടെയും ഹൈപ്പർ സിറ്റി യുടെയും സഹായത്തോടെ നവാഗതർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ അഷ്റഫ് കെ പി നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Previous post നെടുങ്ങോട് കുറിച്യ കോളനിൽ അമ്മിണിയമ്മയോട് കുശലം ചോദിച്ച് ഇ- മുറ്റം ഡിജിറ്റൽ സാക്ഷരത സർവ്വേ
Next post താനൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് എട്ട് കുട്ടികൾക്ക് പരിക്ക്.
Close

Thank you for visiting Malayalanad.in