നെടുങ്ങോട് കുറിച്യ കോളനിൽ അമ്മിണിയമ്മയോട് കുശലം ചോദിച്ച് ഇ- മുറ്റം ഡിജിറ്റൽ സാക്ഷരത സർവ്വേ

വയനാട് : കല്പറ്റ മുനിസിപ്പാലിറ്റിക്കടുത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള നെടുങ്ങോട് – കുറിച്യ കോളനിയിൽ എൻ ആർ അമ്മിണിയമ്മയോട് മൊബൈൽ പ്രവർത്തനത്തിലെ താത്പര്യം ആരാഞ്ഞു കൊണ്ട് കല്പറ്റ മുനിസിപ്പൽ ചെയർമാൻ ഇ- മുറ്റം ഡിജിറ്റൽ സർവ്വേ ഉദ്ഘാടനം ചെയ്തു. മൊബൈലുണ്ടോ ? ഇല്ല ഇന്റർനെറ്റ് എന്താണെന്നറിയാമോ ? ഇല്ല, മൊബൈൽ പ്രവർത്തനം പഠിക്കാൻ താത്പര്യമുണ്ടോ ? “പിന്നില്ലാതെ പഠിച്ചിട്ട് വേണം കൊച്ചുമോന്റെ ഫോണിലെ സംഗതികളെല്ലാം പഠിക്കാൻ ” ചെയർമാന്റെ ഡിജിറ്റൽ ചോദ്യങ്ങൾക്ക് തങ്കമണിയമ്മ ഉത്തരം നൽകി. സംഗതികൾ തങ്കമണിയമ്മക്ക് പുതിയ സോഫ്റ്റ് വെയർ ആപ്പുകളാവാം ” ചോദ്യങ്ങൾ അങ്ങിനെ നീണ്ടു ….. ഓൺലൈനായി ധനവിനിയോഗം നടത്താൻ പഠിക്കാൻ താത്പര്യം ഉണ്ടോ ? സർക്കാർ സേവനങ്ങളെ കുറിച്ച് ധാരണ ഉണ്ടോ ? പഠിക്കാൻ താത്പര്യം ഉണ്ടോ ? പുരാതന താളിയോലകളും , വാളുകളും പാത്രങ്ങളുമുള്ള നെടുങ്ങോട് തറവാട്ടിൽ പുതുതായി ആരംഭിക്കുന്ന ഡിജിറ്റൽ സാക്ഷരതാ യജ്ഞം ചോദ്യങ്ങൾ കേട്ടിരുന്ന അമ്മിണിയമ്മക്ക് പുത്തനറിവായി. രാജൻ എൻ ആർ ആണ് ഇവിടുത്തെ ഊര് മൂപ്പൻ. അദ്ദേഹം മുൻ വാർഡ് കൗൺസിലറുമാണ്. പലതരം പ്രത്യേകതകളും ചരിത്രവും നിറഞ്ഞ തറവാടാണ് നെടുങ്ങോട് കുറിച്യത്തറവാടെന്ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ അഭിപ്രായപ്പെട്ടു. പച്ചക്കറിക്കായി തനത് വിത്തുകളാണ് ഊരിൽ ഉപയോഗിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. സർക്കാരിൻറെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയ ഈ – മുറ്റം ഡിജിറ്റൽ സാക്ഷരത യജ്ഞം കൽപ്പറ്റ മുനിസിപ്പാലിറ്റിയെയാണ് ജില്ലാ സാക്ഷരതാ സമിതി തിരഞ്ഞെടുത്തത്. 28 വാർഡുകളിലായി രണ്ടോ അതിലധികമോ വളണ്ടിയർമാരെ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. ആരംഭിച്ചു. ഇ- മുറ്റം സർവേ വളണ്ടിയർമാർക്ക് 4 ഘട്ടങ്ങളിലായി പരിശീലനം നടന്നിരുന്നു. നാലാം ഘട്ട പരിശീലനവും മുന്നൊരുക്കവും നടന്നതിന് ശേഷമാണ് സർവ്വേ നടന്നത്. അതത് വാർഡ് കൗൺസിലർമാർ തെരഞ്ഞെടുക്കുന്ന വളണ്ടിയർമാരും ഹയർസെക്കൻഡറി തുല്യത പഠിതാക്കളും ആണ് നിലവിലെ വളണ്ടിയർമാർ. കേരള സർക്കാരിന്റെ കൽപ്പറ്റ മുനിസിപ്പൽ കൗൺസിൽ ഹാളിൽ വച്ചാണ് പരിശീലനം നൽകിയത് . കൈറ്റിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും കൈറ്റും ചേർന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റൽ നിരക്ഷരരായ പഠിതാക്കളെ കണ്ടെത്താൻ ഡിജിറ്റൽ സർവേയാണ് നടത്തുന്നത്. സാധാരണ ജനങ്ങളെ ഡിജിറ്റൽ മേഖലയിൽ പ്രാഥമിക അവബോധം ഉള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടർ ഇന്റർനെറ്റ് സ്മാർട്ട്ഫോൺ മറ്റു സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവർ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ . പഠിതാക്കൾക്ക് കുറഞ്ഞത് 12 മണിക്കൂർ ക്ലാസുകൾ നൽകും . RP മാരുടെ പരിശീലനം ഉടനെ നടക്കും. കൈറ്റ് തയ്യാറാക്കിയ പാഠപുസ്തകം ഉപയോഗിച്ചാണ് RP പരിശീലനം നടക്കുക. സാധാരണക്കാർക്ക് നിത്യജീവിതത്തിൽ ഇൻറർനെറ്റ് സാധ്യതകൾ മനസ്സിലാക്കാനും ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും പദ്ധതി ഉപകരിക്കും. കൽപ്പറ്റ മുനിസിപ്പൽ പരിധിയിലെ നെടുങ്ങോട് കോളനിയിൽ പരിപാടി മുനിസിപ്പൽ ചെയർമാൻ കെയം തൊടി മുജീബ് വിവരങ്ങൾ ശേഖരിച്ചു. വൈസ് ചെയർ പേഴ്സൺ അജിത സി കെ ശിവരാമൻ, ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ, അംജദ് ബിൻ അലി, ഷമീർചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മുന്നോടിയായി നടന്ന പ്രായോഗിക പരിശീലന പരിപാടിയിൽ കൈറ്റ് പരിശീലകൻ എം കെ മനോജ്, വിനോദ് കുമാർ, ഡി രാജൻ, സ്വയനാസർ, ചന്ദ്രൻ കെനാത്തി , ഫാത്തിമ കെ , ജാഫർ പി വി , അംജദലി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എം.ഡി അദീബ് അഹമ്മദിനെ നിയമിച്ചു.
Next post വർണ്ണ ശബളമായി കമ്പളക്കാട് ഗവ: യു പി സ്കൂൾ പ്രവേശനോത്സവം
Close

Thank you for visiting Malayalanad.in