പനങ്കണ്ടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ആഘോഷിച്ചു

. പനങ്കണ്ടി :- ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി ഡോക്ടർ അനു ജോസ് , എസ് എസ് എൽ സി , പ്ലസ് ടു വിഭാഗങ്ങളിൽ ഫുൾ A+ നേടിയവർ എന്നിവർ ചേർന്നു അക്ഷരദീപം തെളിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിഷാബി നവാഗതർക്കു സമ്മാനദാനം നൽകി ആദരിച്ചു. പി ടി എ പ്രസിഡന്റ് എസ് എസ് സജീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ മുരളീധരൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സ്കൂൾ എസ് എം സി ചെയർമാൻ നജീബ് കരണി, വാർഡ് മെമ്പർമാരായ വിജയലക്ഷ്മി, കെ കെ ശൈലജ, മുൻഎസ്എംസി ചെയർമാൻ കെ കെ ജയിംസ്, കുരുന്നിന് കൂട്ട് ചെയർമാൻ കെ അച്ചുതൻ , അധ്യാപകരായ ശരത് ചന്ദ്രൻ, മിനി ഫിലിപ്പ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എസ്.കെ.എം.ജെ സ്കൂളിൻ്റെ മൂന്ന് സ്കൂൾ ബസുകൾ സർവ്വീസ് തുടങ്ങി.
Next post ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എം.ഡി അദീബ് അഹമ്മദിനെ നിയമിച്ചു.
Close

Thank you for visiting Malayalanad.in