
കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി : എസ്.പി.സി.സി.ഇ.ഒ. യെ ആദരിച്ചു
കൽപ്പറ്റ നഗരത്തിൽ കർഷകർക്കും കാർഷികാനുബന്ധ സംരംഭകർക്കും മാത്രമായി കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങുന്നു. പിണങ്ങോട് റോഡിലെ എൻ.എം.ഡി.സി.യിൽ സ്ഥിരം നാട്ടു ചന്തയും വിവിധ പരിപാടികളും തുടങ്ങി.
കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള അവസരം, മുല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കായി പ്രദർശന വിപണന സ്റ്റാൾ, വിത്തുകൾക്കും നടീൽ വസ്തുക്കൾക്കുമായി നഴ്സറി എന്നിവയാണ് എൻ.എം.ഡി.സി. കോമ്പൗണ്ടിൽ ഒരുക്കിയിട്ടുള്ളത്.
കർഷകർക്കായി ആഴ്ചയിലൊരിക്കൽ സെമിനാറുകളും കർഷക സഹായ സംവിധാനങ്ങളും ഒരുക്കും. ഇതിൻ്റെ ഭാഗമായി കാർഷികോൽപ്പാദക കമ്പനികളുടെ കൂട്ടായ്മയായ കേരള എഫ്.പി.ഒ.കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ എസ്.പി.സി.യുടെ സഹകരണത്തോടെയാണ് കഴിഞ്ഞ ദിവസം കർഷക സെമിനാറും വിത്ത് കൈമാറ്റവും നടത്തിയത്. ചടങ്ങിൽ സ്പൈസസ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ. കെ.മിഥുനെ ആദരിച്ചു. കൺസോർഷ്യം സംസ്ഥാന ചെയർമാൻ സാബു പാലാട്ടിൽ ഉപഹാരം സമ്മാനിച്ചു.
എൻ.എം.ഡി.സി.യിൽ കഴിഞ്ഞ രണ്ടാഴ്ചയായി എൻ.എം.ഡി.സി. യിൽ നടന്നു വന്ന മാമ്പഴഫെസ്റ്റ് 30 വരെ നീട്ടി.
കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കണ്ടെയ്നർ മോഡ് പ്രൊ ക്യൂർ മെൻ്റ് ആൻ്റ് പ്രൊസസ്സിംഗ് സെൻറർ ഉടൻ പ്രവർത്തനമാരംഭിക്കുന്നതോടെ കർഷകർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങും.കാർഷിക സെമിനാർ എൻ.എം.ഡി.സി. മുൻ ചെയർമാൻ കെ.സൈനുദ്ദീൻ, നെക് സ്റ്റോർ ഗ്ലോബൽ ടെക് സി.ഇ.ഒ. കെ.രാജേഷ് ,സി.വി.ഷിബു തുടങ്ങിയവർ സംസാരിച്ചു.