പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കാനും കച്ചവടവൽക്കരിക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കം തുറന്നുകാട്ടി ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട ജാഥകൾ

കൽപ്പറ്റ: പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കാനും കച്ചവടവൽക്കരിക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കം തുറന്നുകാട്ടി ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട ജാഥകൾ. പഞ്ചായത്തുകളിലും നഗരസഭകളിലുമായി നടന്ന ജാഥകളിൽ അധ്യാപകർ, വിദ്യാഭ്യാസ മേഖലയിലെ സംഘടനാപ്രതിനിധികൾ, ജനപ്രതിനിധികൾ, വിദ്യാർഥികൾ, സർവീസ് സംഘടനാ പ്രവർത്തകർ, യുവജനപ്രവർത്തകർ എന്നിവരെല്ലാം പങ്കാളികളായി. ജാഥയുടെ ജില്ലാതല ഉദ്‌ഘാടനം കോറോം ടൗണിൽ കേരളാ ബാങ്ക് ഡയറക്ടർ പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. കൽപ്പറ്റയിൽ സഹകരണക്ഷേമിനിധി ബോർഡ്‌ വൈസ്‌ ചെയർമാൻ സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. മുട്ടിലിൽ കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ബത്തേരിയിൽ നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്‌ഘാടനം ചെയ്‌തു. മേപ്പാടിയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി ടൗണിൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്‌ണു ഷാജി ഉദ്‌ഘാടനം ചെയ്‌തു. മാനന്തവാടിയിൽ എസ്‌ അജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ, ജില്ലാ സെക്രട്ടറി വി വി ബേബി, കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി എ ദേവകി, എ ഇ സതീഷ്‌ബാബു, ജില്ലാ പ്രസിഡന്റ്‌ കെ ടി വിനോദൻ, സെക്രട്ടറി വിൽസൺ തോമസ്‌, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി ആർ നിർമല, ബാലസംഘം സംസ്ഥാനകമ്മിറ്റി അംഗം നീരജ സന്തോഷ്‌, എകെജിസിടി സംസ്ഥാനകമ്മിറ്റി അംഗം സോബിൻ വർഗീസ്‌ എന്നിവർ വിവിധ കേരന്ദങ്ങളിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്ലസ് വണ്‍ സീറ്റുകളില്‍ 40 ശതമാനം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു നീക്കിവയ്ക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ
Next post കേരള എഫ്.പി.ഒ. കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി
Close

Thank you for visiting Malayalanad.in