വയനാട്ടിൽ കർഷകർക്ക് വിത്ത് കൈമാറ്റത്തിന് അവസരം

കൽപ്പറ്റ: കാർഷിക കേരളത്തിൻ്റെ വളർച്ചയിൽ നേതൃത്വം വഹിക്കുന്ന കർഷക സമൂഹത്തിന് വിത്തുകളും നടീൽ വസ്തുക്കളും കൈമാറ്റം ചെയ്യാൻ അവസരം. വീടുകളിൽ അധികമായുള്ള ഏത് തരം വിത്തും നടീൽ വസ്തുക്കളും കൊണ്ടു വന്നാൽ പകരം വിത്തോ നടീൽ വസ്തുക്കളോ കൊണ്ടു പോകാം.
26-ന് രാവിലെ പത്ത് മണി മുതൽ കൽപ്പറ്റ എൻ.എം.ഡി.സിയിലാണ് വിത്ത് കൈമാറ്റത്തിന് അവസരമൊരുക്കിയിരിക്കുന്നത്.
കാർഷികോൽപ്പാദക കമ്പനികളുടെ സംയുക്ത കൂട്ടായ്മയായ കേരള എഫ്.പി.ഒ. കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ നടക്കുന്ന കാർഷിക സെമിനാറിനോടനുബന്ധിച്ചാണ് വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും കൈമാറ്റം നടക്കുന്നത്.പ്രദർശനത്തിനും വിൽപ്പനക്കും അവസരമുണ്ട്.
കാർഷികാനുബന്ധ സംരംഭകർക്ക് അവർ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കൊണ്ടുവന്ന് പരിചയപ്പെടുത്തുന്നതിനും പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും 26-ന് അവസരമുണ്ടാകും.
ഫോൺ: +919961245999

Leave a Reply

Your email address will not be published. Required fields are marked *

Previous post പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് കാറിനടിയിൽപ്പെട്ട് മരിച്ചു.
Next post ജീവിതം വീൽചെയറിലായിട്ടും പൊരുതി :ഷെറിൻ ഷഹാനക്ക് സിവിൽ സർവീസ്
Close

Thank you for visiting Malayalanad.in