വന്യജീവി പ്രശനം: നിയമപരമായ അധികാരം പ്രയോഗിക്കാൻ സർക്കാർ തയാറാകണം: കൽപറ്റ : കേരളത്തിലെ വന്യജീവി ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര നിയമത്തിൽ സംസ്ഥാന സർക്കാറിന് അനുവദിച്ച് നൽകിയ അധികാരങ്ങൾ പ്രായോഗികമായി നടപ്പിലാക്കാൻ സർക്കാർ തയാറാകണമെന്നും, ഇക്കാര്യത്തിൽ വനം വകുപ്പ് മന്ത്രി സങ്കേതികത്വം പറഞ്ഞ് ഒഴിയുന്നത് അവസാനിപ്പിക്കണം. കേന്ദ്രം കനിയുന്നത് വരെ സംസ്ഥാനത്തെ വനാതിർത്തികളിലെ മനുഷ്യരെ കൊലക്ക് കൊടുക്കണമെന്ന തരത്തിലുള്ള മന്ത്രിയുടെ നിലപാട് പുനപരിശോധിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. രക്തസാക്ഷികളെ കുറിച്ചുളള ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന അപലപനീയമാണ്. അറിവില്ലാത്ത വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത് അല്‍പ്പത്തരമാണ്. അദ്ദേഹം നിരന്തരം വിവാദങ്ങള്‍ സൃഷ്ടിടിച്ചുകൊണ്ടിരിക്കുകയാണ്. രക്തസാക്ഷിത്വങ്ങളുടെ വിലയാണ് ഇന്നത്തെ കേരളമെന്ന് അദ്ദേഹം ഓര്‍മിക്കുന്നത് നല്ലതാണെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. കെ കെ സമദ്, കെ ഷാജഹാന്, വൈസ് പ്രസിഡന്റുമാരായ അഡ്വ. വിനീത വിന്‍സെന്റ്, പ്രസാദ് പറേരി, ജില്ലാ പ്രസിഡന്റ് സുമേഷ് എം സി, സെക്രട്ടറി ലെനിസ്റ്റാന്‍സ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...