എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി:പതാക ദിനം ആചരിച്ചു

എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. കേരള എൻ ജി ഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനം മെയ് 27 മുതൽ 30 വരെ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ചേരും. വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി മെയ് 16 നു പതാക ദിനം ആചരിച്ചു. വയനാട് ജില്ലയിൽ ജില്ലാ സെന്ററിലും ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തി. ജില്ലാ സെന്ററിൽ ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുൽഗഫൂർ പതാക ഉയർത്തി. കൽപ്പറ്റ സിവിൽ സ്റ്റേഷനു മുൻപിൽ ഏരിയ പ്രസിഡന്റ് റിജേഷ് പി. സി പതാക ഉയർത്തി. യൂണിയൻ ജില്ലാ പ്രസിഡണ്ട്‌ ടി കെ അബ്ദുൾഗഫൂർ സംസാരിച്ചു.ഏരിയ സെക്രട്ടറി എച്ച്. സൂരജ് സ്വാഗതം പറഞ്ഞു. മാനന്തവാടി താലൂക്ക് ഓഫീസിനു മുൻപിൽ മാനന്തവാടി ഏരിയ പ്രസിഡണ്ട്‌ രജിത്. കെ. എസ് പതാക ഉയർത്തി.ഏരിയ സെക്രട്ടറി ജോസ് തോമസ് സ്വാഗതവും, ഏരിയ ജോയിന്റ് സെക്രട്ടറി അരുൺ. എം എസ് നന്ദിയും പറഞ്ഞു.യൂണിയൻ ജില്ലാ പ്രസിഡണ്ട്‌ എ. കെ. രാജേഷ് അഭിവാദ്യം ചെയ്തു സംസാരിച്ചു. ബത്തേരി മിനി സിവിൽ സ്റ്റേഷനു മുൻപിൽ ബത്തേരി ഏരിയ വൈസ് പ്രസിഡണ്ട്‌ സജീഷ് പതാക ഉയർത്തി. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി മധുസൂദനൻ. എ. പി അഭിവാദ്യം ചെയ്തു സംസാരിച്ചു.ഏരിയ സെക്രട്ടറി അനൂപ്. പി. എസ്. സ്വാഗതവും, ജോയിന്റ് സെക്രട്ടറി പി. എം. പ്രകാശൻ നന്ദിയും പറഞ്ഞു. കൽപ്പറ്റ ടൗൺ ഏരിയയിൽ ജില്ലാ മൃഗ സംരക്ഷണ ഓഫീസ് കൊമ്പ്ലക്സിനു മുൻപിൽ ഏരിയ പ്രസിഡണ്ട്‌ സി. സ്മിത പതാക ഉയർത്തി.യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട്‌ വി. ജെ. ഷാജി അഭിവാദ്യം ചെയ്തു സംസാരിച്ചു. സി.എസ്. ദിലീപ് സ്വാഗതാവും, പി. എസ്. അഭിലാഷ് നന്ദിയും പറഞ്ഞു. വജ്ര ജൂബിലി സമ്മേളനത്തിന്റെ പ്രചാരനർത്ഥം വൈകുന്നേരം കൽപ്പറ്റ ടൗണിൽ വിളമ്പര ജാഥ സംഘടിപ്പിച്ചു. തുടർന്ന് എൻ ജി ഒ യൂണിയൻ ഹാളിൽ സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു. സാംസ്‌കാരിക സദസ് ഡോ. പി ജെ. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. വി. ഏലിയമ്മ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട്‌ ടി കെ. അബ്ദുൽഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. കെ. രാജേഷ് സ്വാഗതവും ജില്ലാ ട്രഷറർ കെ എം നവാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിരോധിത പ്ലാസ്റ്റിക് പരിശോധനക്കിടെ വെള്ളമുണ്ടയിൽ വ്യാപാരികളും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം
Next post ബർത്ത്ഡേ ആഘോഷത്തിനെത്തിയ യുവതി ആറ്റിൽ മുങ്ങി മരിച്ചു.
Close

Thank you for visiting Malayalanad.in