നിരോധിത പ്ലാസ്റ്റിക് പരിശോധനക്കിടെ വെള്ളമുണ്ടയിൽ വ്യാപാരികളും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

മാനന്തവാടി: :നിരോധിത പ്ലാസ്റ്റിക് പരിശോധന വെള്ളമുണ്ടയിൽ വ്യാപാരികളും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം . ജില്ലാ ശുചിത്വമിഷൻ. എൻഫോഴ്സ്മെന്റ്സ് സ്കോഡിലെ.അംഗങ്ങൾക്കാണ്.മർദ്ദനമേറ്റതായി പരാതി ഉയർന്നത്..പരിക്കേറ്റ ഉദ്യോഗസ്ഥർ വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തിൽ.ചികിത്സ തേടുകയും തുടർ ചികിത്സക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
ബുധനാഴ്ച വൈകുന്നേരം 3 45 ഓടെയാണ് ഉദ്യോഗസ്ഥന്മാർ പരിശോധനയ്ക്ക് എത്തിയത് .ടൗണിലെ പി എം എസ് സ്റ്റോറിൽ നടന്നപരിശോധന ക്കിടയിലാണ് വ്യാപാരികളും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തത്.
ജില്ലാ ശുചിത്വമിഷനിൽ നിന്നും എത്തിയ അനൂപ്, അബ്ദുള്ള ,മെറീന എന്നിവർക്കും വെള്ളമുണ്ട പഞ്ചായത്തിലെ ഉദ്യോഗസ്ഥരായ സുരഭി പ്രജീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. അതേസമയം കടയുട പൊയിലന് ഉനൈസും ആശുപത്രിയിൽ ചികിത്സ തേടി.
കടക്കകത്ത് വേസ്റ്റിൽ കണ്ടെത്തിയ പ്ലാസ്റ്റിക് പിടികൂടിയത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെെ തുടക്കം. ഇതിൻറെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയ ഉടൻ കടയുടമ ഉനൈസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോൾ തമ്മിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു കടയിൽ സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാരും ഉദ്യോഗസ്ഥന്മാരെ ചോദ്യംചെയ്തോടെയാണ് പ്രശ്നം വഷളായത്. മർദ്ദനത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥർ ആദ്യം വെള്ളമുണ്ട പി എച്ച് സി യിലും തുടർന്ന് മാനന്തവാടി ജില്ല മെഡിക്കൽ കോളേജിലും ചികിത്സ തേടി തരുവണ
വെള്ളമണ്ട പോലീസിൽ പരാതി നൽകുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ. വെള്ളമുണ്ട. പോലീസ് കേസെടുത്തിട്ടുണ്ട്.പരിശോധനയിൽ. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തിയതായും. ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചു വരുമ്പോഴാണ്. കടയുടമയുടെ മകൻ. ആക്രമിച്ചത് എന്നും. ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരെ അകാരണമായി മർദ്ദിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും. ഉടമയുടെ മകനെ ഗോഡൗണിൽ വച്ച്. ഉദ്യോഗസ്ഥ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നും. ഇതിനെ തുടർന്നാണ്. സംഘർഷാവസ്ഥ ഉണ്ടായതെന്നും വ്യാപാരികൾ വ്യക്തമാക്കി. കടയിൽ അതിക്രമിച്ചു കയറുകയും. കട ഉടമയുടെ. മകനെ മർദ്ദിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളമുണ്ട യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളമുണ്ടയിൽ വ്യാപാരികൾ കടയടയ്ക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പെരിക്കല്ലൂർ ക്ഷീരസംഘത്തിൽ ആദ്യ വനിതാ പ്രസിഡണ്ടായി ബൈജി എബി ഇളംതുരുത്തിയിൽ
Next post എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി:പതാക ദിനം ആചരിച്ചു
Close

Thank you for visiting Malayalanad.in