പെരിക്കല്ലൂർ ക്ഷീരസംഘത്തിൽ ആദ്യ വനിതാ പ്രസിഡണ്ടായി ബൈജി എബി ഇളംതുരുത്തിയിൽ

പുൽപ്പള്ളി : പെരിക്കല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം ആദ്യ വനിതാ പ്രസിഡണ്ടായി ബൈജി എബി ഇളംതുരുത്തിയിലെ തിരഞ്ഞെടുത്തു. കഴിഞ്ഞ 46 വർഷം യു.ഡി.എഫ്. അടക്കി വാണ സംഘത്തിലാണ് വിവിധ രാഷ്ട്രീയകക്ഷികൾ ഒന്നിച്ച് കർഷക സഹകരണ മുന്നണിയുടെ നേതൃത്വത്തിൽ അധികാരം പിടിച്ചെടുത്തത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ തോൽപ്പിച്ച് സ്വതന്ത്രനായി വിജയിച്ച വാർഡ് മെമ്പർ ജോസ് നെല്ലേടത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിവിധ രാഷ്ട്രീയ കക്ഷികൾ പിന്തുണയും നൽകിയിരുന്നു. അഴിമതിക്കെതിരെ എന്നതായിരുന്നു പ്രധാന അജണ്ട. കർഷകരുടെ ഉന്നമനത്തിനും ഉയർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കുമെന്നും, അഴിമതിക്കെതിരേയും, കാസർകർക്ക് ഉയർന്ന പാൽ വില ലഭിക്കുവാനും പരിശ്രമിക്കുമെന്നും പുതിയ പ്രസിഡൻറ് ബൈജി എബി പറഞ്ഞു. കഴിഞ്ഞ ഭരണസമിതി അംഗമായിരുന്നു പ്രസിഡൻറിൻറെ ഭർത്താവ് എബി.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽ ഗാന്ധിയുടെ സാമ്പത്തിക സഹായം പാഴായില്ല: ഇന്ത്യക്ക് വേണ്ടി വെള്ളി നേടി ലിൻസി
Next post നിരോധിത പ്ലാസ്റ്റിക് പരിശോധനക്കിടെ വെള്ളമുണ്ടയിൽ വ്യാപാരികളും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം
Close

Thank you for visiting Malayalanad.in