രാഹുൽ ഗാന്ധിയുടെ സാമ്പത്തിക സഹായം പാഴായില്ല: ഇന്ത്യക്ക് വേണ്ടി വെള്ളി നേടി ലിൻസി

.
കൽപ്പറ്റ:
അവസാന ലാപ്പിൽ രാഹുൽ ഗാന്ധിയുടെ സാമ്പത്തിക സഹായമെത്തി.ലിൻസി കൊറിയയിലേക്ക് പറന്നു. ഏഷ്യ- പസഫിക് മാസ്റ്റേഴ്സ് ഗെയിംസ് ആദ്യ ഇനത്തിൽ വെള്ളി മെഡൽ നേടി ബത്തേരി കല്ലുമുക്ക് പൂതക്കുഴിയിൽ ലിൻസി കുര്യാക്കോസ്. 200 മീറ്റർ മാസ്റ്റേഴ്സ് ഓട്ടമത്സരത്തിലാണ് ഇന്ത്യക്ക് വേണ്ടി വെള്ളി നേടിയത്.

പ്രതീക്ഷിച്ച വഴികളിൽ നിന്ന് സഹായം മുടങ്ങിയതോടെ ബത്തേരി കല്ലുമുക്ക് സ്വദേശി പൂതക്കുഴിയിൽ പി.കെ. ലിൻസിയുടെ കൊറില്ല യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ലിൻസിയെക്കുറിച്ചുള്ള വാർത്തയെ തുടർന്ന് നിരവധി പേർ സഹായവുമായെത്തി.

നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ 100, 200 ലോംഗ്ജംപ് എന്നീ ഇനങ്ങളിൽ പങ്കെടുത്ത് വിജയിയായ
ലിൻസി കുര്യാക്കോസ് കൊറിയയിൽ 200 മീറ്ററിലാണ് വെള്ളി മെഡൽ നേടിയത്.
സൗത്ത് കൊറിയയിലെ ജീൻ ബുക്കിൽ മെയ് 20 വരെയാണ് ഏഷ്യ- പസ ഫിക് മാസ്റ്റേഴ്സ് ഗെയിംസ് നടക്കുന്നത്. .ഇനി രണ്ടിനങ്ങൾ കൂടി നടക്കാനുണ്ട്.
മത്സരത്തിന് പോകുന്ന വാർത്തയറിഞ്ഞ് പലരും സഹായവാഗ്ദാനം നൽകി. ചിലർ കുറച്ച് പണം നൽകുകയും ചെയ്തു.
ആകെ ചിലവ് നാല് ലക്ഷം രൂപയായിരുന്നു.
വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാകാത്തതിനാൽ പണം തികയാതെ വന്നപ്പോൾ യാത്ര അനിശ്ചിതത്വത്തിലാകുമെന്ന ഘട്ടം വന്നു. അഭ്യുദയകാംക്ഷികളിൽ പണം സ്വീകരിക്കാൻ സ്വയം ചലഞ്ചുമായി രംഗത്ത് വന്നിരുന്നു. അതിനിടെയാണ് യാത്രക്ക് തൊട്ടുതലേ ദിവസം ദൈവദൂതനെപ്പോലെ രാഹുൽ ഗാന്ധിയുടെ സ്റ്റാഫ് എത്തുന്നത് .വാർത്തയറിഞ്ഞ രാഹുൽ ഗാന്ധി രണ്ട് ലക്ഷം രൂപ നൽകിയതോടെയാണ് ലിൻസി മറ്റ് ഇന്ത്യൻ കായിക താരങ്ങൾക്കൊപ്പം വിമാനം കയറിയത്.
അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത് നാടിൻ്റെ അഭിമാനം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ലിൻസിയും കുടുംബവും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആനപല്ലുമായി ആറുപേർ പോലീസ് പിടിയിൽ
Next post പെരിക്കല്ലൂർ ക്ഷീരസംഘത്തിൽ ആദ്യ വനിതാ പ്രസിഡണ്ടായി ബൈജി എബി ഇളംതുരുത്തിയിൽ
Close

Thank you for visiting Malayalanad.in