ഡി.വൈ.എഫ്‌.ഐ വയനാട് ജില്ലാ യൂത്ത്മാർച്ച്: നാലാം ദിവസം പര്യടനം പൂർത്തിയാക്കി

കൽപ്പറ്റ: “യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ നാലാം ദിവസത്തെ പര്യടനം പൂർത്തിയാക്കി. 30വരെയാണ് ജില്ലാ കാൽനട ജാഥ. ജില്ലാ സെക്രട്ടറി കെ റഫീഖാണ് ജാഥാ ക്യാപ്റ്റന്‍. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാണ്. യൂത്ത് മാർച്ചിന്റെ നാലാം ദിനത്തെ പര്യടനം മുട്ടിലിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം വിജിൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കൽപ്പറ്റ , കാപ്പംകൊല്ലി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മേപ്പാടിയിൽ സമാപിച്ചു. സമാപന പൊതുയോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ വി വൈശാഖൻ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കെ റഫീഖ്, വൈസ് ക്യാപ്റ്റൻ ഷിജി ഷിബു, മാനേജർ കെ എം ഫ്രാൻസിസ് , ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ ആർ ജിതിൻ, ജില്ലാ വൈസ് പ്രസിഡണ്ട് സി ഷംസുദ്ദീൻ, ജോബിസൺ ജെയിംസ് എന്നിവർ സംസാരിച്ചു. ജാഥാ അഞ്ചാം ദിവസമായ 29 ന് രാവിലെ ഒമ്പതിന്‌ പിടിച്ചിറയിൽ നിന്ന് പ്രയാണമാരംഭിക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. സമാപന യോഗം ഇരുളത്ത് കേന്ദ്ര സെക്രട്ടറിയേറ്റംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ഐക്ക ട്രേഡ് എക്സ്പോ തുടങ്ങി
Next post വിപുലമായ ജനക്ഷേമപദ്ധതികളോടെ മാനന്തവാടി രൂപതാ സുവർണ്ണജൂബിലി സമാപനം മെയ് 1-ന് നടക്കും
Close

Thank you for visiting Malayalanad.in