നികുതി, പെർമിറ്റ് ഫീ വർധന: യു ഡി എഫ് മെമ്പർമാരുടെ എതിർപ്പിനെ തുടർന്ന് മാറ്റിവച്ചു

എടവക : സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വസ്തു നികുതി, പെർമിറ്റ് ഫീ വർദ്ധനവിനെതിരെ പഞ്ചായത്ത് ഭരണസമിതിയിൽ ബഹളം.യു ഡി എഫ് മെമ്പർമാരുടെ ശക്തമായ ബഹളത്തെ തുടർന്ന് നികുതി വർധനവുമായി ബന്ധപ്പെട്ട അജണ്ട മാറ്റി വെക്കുകയും ഉത്തരവ് പുന:പരിശോധിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുവാനും ഭരണ സമിതി തീരുമാനിച്ചു. സി.പി.എം അംഗങ്ങൾ സർക്കാർ നിലപാടിനോടൊപ്പം നിന്നു. പ്രസിഡണ്ട് എച്ച് ബി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പൊതുജനങ്ങളെ കൊള്ളയടിക്കുന്ന രീതിയിലുള്ള ഇത്ര ഭീമമായ നികുതി വർദ്ധനവ് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും,വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ നടപ്പിലാക്കിയ ഈ നിയമം പുന: പരിശോധിക്കണമെന്നും ജനഹിതമറിഞ്ഞ് നികുതി പരിഷ്ക്കരിക്കണമെന്നും യു.ഡി.എഫ് മെമ്പർമാർ ശക്തമായി വാദിച്ചു. ജനപ്രതിനിധികളായ ജോർജ് പടകൂട്ടിൽ, ശിഹാബ് അയാത്ത്, വിനോദ് തോട്ടത്തിൽ, ജംസീറ ശിഹാബ്, ഷിൽസൻ മാത്യു ജെൻസി ബിനോയി , ഗിരിജ സുധാകരൻ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അറബി ഭാഷ പഠന പ്രചാരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
Next post നീർച്ചാലുകളും തോടുകളും കണ്ടെത്തുന്നു: പശ്ചിമഘട്ടത്തിലെ മാപ്പത്തോൺ വേഗത്തിലാക്കുന്നു
Close

Thank you for visiting Malayalanad.in