മാനന്തവാടി: രാഹുൽ ഗാന്ധി ഏപ്രിൽ 11ന് കൽപ്പറ്റ എം.പി.ഓഫീസിന് മുന്നിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പൊതു ജനങ്ങളെ അഭിസംബോധന ചെയ്യ്ത് സംസാരിക്കും. ഇതിൻ്റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് ഒരുക്കങ്ങൾ തുടങ്ങി. എല്ലാ വീടുകളിലും യു.ഡി.എഫ് പ്രതിനിധികൾ ഭവന സന്ദർശനം നടത്തും. നാളെ രണ് മണിക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകൾ ആസ്ഥാനമാക്കി യു.ഡി.എഫ് യോഗങ്ങൾ ചേരും. ഏപ്രിൽ മൂന്ന് നാല് തിയ്യതികളിൽ ബൂത്ത് തല യോഗം ചേരും. ഏപ്രിൽ അഞ്ചു മുതൽ പത്താം തിയ്യതി വരെ രാഹുൽ ഗാന്ധി വീടുവീടാന്തരം കൊടുക്കുവാൻ വേണ്ടി എഴുതിയ ലഘുലേഖ വിതരണം നടത്തുവാൻ മാനന്തവാടി മുസ്ലീം ലീഗ് ഓഫീസിൽ ചേർന്ന മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യ്തു. അഡ്വ.എൻ.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പയൻ മുഹമ്മദ്, പി.കെ.ജയലക്ഷ്മി, ചാപ്പേരി മൊയ്തീൻ, എം.സി.സെബാസ്റ്റ്യൻ, ജോസഫ് കളപ്പുര, വർക്കി, കെ.വി.അസീസ്, അഡ്വ.എം.വേണുഗോപാൽ, എം.ജി.ബിജു, കടവത്ത് മുഹമ്മദ് എന്നിവർ സംസാരിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...