പനമരം.. മുസ്ലീം ലീഗ് നേതാവും മത സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന കൈതക്കൽ കടവത്ത് അബൂ ( കെ വി അബു ) ( 84 ) നിര്യാതനായി . പനമരം പഞ്ചായത്തിൽ മുസ്ലീം ലീഗ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകി . കൈതക്കൽ എൽ പി സ്കൂൾ , ചെറുകാട്ടൂർ വില്ലേജ് , കൊയിലേരി പാലം ,കൈതക്കൽ സാംസ്കാരിക നിലയം , അംഗൻവാടി തുടങ്ങി നിരവധിയായ പ്രാദേശിക വികസനങ്ങൾ കൊണ്ട് വരുന്നതിന് നേതൃത്വ പരമായ പങ്കുവഹിച്ച വ്യക്തിയാണ് കെ വി അബു. മുസ്ലീം ലീഗ് സംസ്ഥാന കൗൺസിലർ , വയനാട് ജില്ലാ കമ്മിറ്റി മെമ്പർ , മാനന്തവാടി മണ്ഡലം കൗൺസിലർ , എസ് ടി യു കർഷക തൊഴിലാളി യൂണിയൻ വയനാട് ജില്ലാ സെക്രട്ടറി , പനമരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു . ഭാര്യമാർ ഖദീജ ആർ എസ് പനമരം (പരേത ) , മാമി . മക്കൾ നൂർജഹാൻ അബ്ദുൽ സലീം (ദുബൈ) ഫസ്ന. മരു മക്കൾ അബ്ദുൽ നാസർ തരുവണ , തുസറത്ത് പടിഞ്ഞാറത്തറ
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...