കൽപ്പറ്റ: പിണങ്ങോട് റോഡിലുള്ള കൽപ്പറ്റ എൻ.എം.ഡി.സി.യുടെ നാട്ടു ചന്ത ചൊവ്വാഴ്ച പ്രവർത്തനം ആരംഭിക്കും. നബാർഡിൻ്റെ ധന സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ നാട്ടുചന്ത കോവിഡിന് ശേഷം ആദ്യമായാണ് വീണ്ടും സജീവമാകുന്നത്. എൻ.എം.ഡി.സി., കേരള സ്റ്റേറ്റ് എഫ്.പി.ഒ. കൺസോർഷ്യം, നെക്സ്റ്റോർ ഗ്ലോബൽ ടെക്കിൻ്റെ കൃഷി അനുബന്ധ വിഭാഗമായ ഫുഡ് കെയർ ഇന്ത്യ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിക്കുന്ന നാട്ടു ചന്തയുടെ പ്രവർത്തന ഉദ്ഘാടനം മുൻ കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിക്കും. എൻ.എം.ഡി.സി. ചെയർമാൻ കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നബാർഡ് ഡി.ഡി.എം. വി.ജിഷ മുഖ്യാതിഥിയായിരിക്കും.
മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, കർഷക താൽപ്പര്യ സംഘങ്ങൾ, കുടുംബശ്രീ സംരംഭകർ , കാർഷികാനുബന്ധ സംരംഭകർ തുടങ്ങിയവയുടെയും എഫ്.പി.ഒ. കൺസോർഷ്യത്തിൻ്റെയും നേതൃത്വത്തിൽ സ്ഥിരം സ്റ്റാളുകളും കാർഷികോൽപ്പന്നങ്ങൾ, നഴ്സറികൾ എന്നിവയുടെ താൽകാലിക സ്റ്റാളുകളും നാട്ടുചന്തയിൽ ഉണ്ടാകും.
കർഷകർക്കും കാർഷികാനുബന്ധ സംരംഭകർക്കും വിൽക്കാനുള്ള ഉൽപ്പന്നങ്ങൾ ഇവിടെയെത്തിച്ച് സ്വന്തമായും സ്റ്റാളുകൾ വഴിയായും വിൽപ്പന നടത്താം.
നട്ടുചന്തയോടനുബന്ധിച്ച ഇടക്കിടെ പ്രദർശന വിൽപ്പന മേളയും സംഘടിപ്പിക്കും. ആദ്യത്തെ പ്രദർശന വില്പന മേള വുമൺ ചേംബറിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ അഞ്ച് മുതൽ നടക്കും. തുടർന്ന് എല്ലാ മാസവും മേളകളും കാർഷികോൽപ്പന്നങ്ങളുടെ ലേലവും കാർഷിക സെമിനാറുകളും ബോധവൽക്കരണ പരിപാടികളും ഉണ്ടാകും.
കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ വിപണി ഇടപെടലിൻ്റെ ഭാഗമായി കണ്ടെയ്നർ മോഡ് പ്രൊക്യുർമെൻ്റ് ആൻ്റ് പ്രോസസ്സിംഗ് സെൻററും ഉടൻ എൻ.എം.ഡി.സി.യിൽ പ്രവർത്തനമാരംഭിക്കും.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...