തൃശ്ശൂർ:
രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിക്കെതീരെ വിശാലമായ പ്രതിപക്ഷ ഐക്യനിരയും ഐക്യമുന്നണിയും കെട്ടിപ്പടുക്കണമെന്ന് പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഗൂഢാലോചനക്കും ഫാസിസ്റ്റ് നടപടികൾക്കും എതിരെ “ജനാധിപത്യം അപകടത്തിൽ നിരുപാധികം രാഹുലിനൊപ്പം” എന്ന മുദ്രാവാക്യമുയർത്തി സംസ്കാരിക സാമൂഹ്യ പ്രവർത്തകർ തൃശൂർ തെക്കേഗോപുരനടയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനിതര സാധാരണമായ ഫാസിസ്റ്റ് രൂപങ്ങളിലൂടെയാണ് രാജ്യം ഇന്ന് കടന്നുപോകുന്നത്. ജനാധിപത്യവും സ്വാതന്ത്ര്യവും നിലനിൽക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. അതുകൊണ്ടുതന്നെ ഫാസിസത്തിനെതിരായ പ്രതിരോധം സൂക്ഷ്മവും രാഷ്ട്രീയവും സാംസ്കാരികവും ആകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കവി പി എൻ ഗോപികൃഷ്ണൻ, കുസുമം ജോസഫ്, കെ സഹദേവൻ, ജോയ് കൈതാരത്ത്, എൻ ഡി വേണു, കെ കെ ഷാജഹാൻ, അഡ്വക്കേറ്റ് കുക്കു ദേവകി, ഐ ഗോപിനാഥ്, ശശികുമാർ വി കെ, ജയപ്രകാശ് ഒളരി തുടങ്ങിയവർ സംസാരിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....