കൽപ്പറ്റ നഗരസഭ മുണ്ടേരി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ:
മുണ്ടേരി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പുതിയ കെട്ടിടം ബഹു എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു. 2014 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള മുണ്ടേരി അർബൻ പിഎച്ച് എസ് സി വളരെ പരിമിതമായ സൗകര്യത്തിൽ പ്രവർത്തിച്ചുവരുന്ന ആതുരാലയമായിരുന്നു. പരിമിതികൾക്കിടയിലും ആശുപത്രിയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു. എംഎൽഎ ഫണ്ടിൽ നിന്നുമുള്ള 55 ലക്ഷം രൂപ ഉപയോഗിച്ചാണ് നിലവിലെ പുതിയ കെട്ടിടം പണിതത്. കൽപ്പറ്റ നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ കെ അജിത സ്വാഗതവും, വയനാട് ജില്ലാ കളക്ടർ ഡോക്ടർ രേണുരാജ് ഐഎഎസ്, ജില്ലാ മെഡിക്കൽ ഓഫീസർ ദിനീഷ്, എന്നിവർ മുഖ്യാതിഥികളായി.
മുൻ എം.എൽ.എ സി കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വയനാട് ആരോഗ്യ കേരളം ഡിപിഎം ഡോക്ടർ സമീഹ സൈതലവിറിപ്പോർട്ട് അവതരണം നിർവഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ അഡ്വക്കേറ്റ് റ്റി.ജെ ഐസക്, അഡ്വക്കേറ്റ് എ പി മുസ്തഫ, ജൈന ജോയ്, സരോജിനി, സി കെ ശിവരാമൻ, ഡിവിഷൻ കൗൺസിലരായ ഷിബു എം കെ, കൗൺസിലറായ ഡി രാജൻ, രാഷ്ട്രീയ നേതാക്കളായ റസാക്ക് കൽപ്പറ്റ, അബൂ പി കെ, സി കെ നൗഷാദ്, നഗരസഭാ സെക്രട്ടറി അലി അസ്ഹർ എൻ കെ എന്നിവർ ആശംസ പ്രസംഗവും, മുണ്ടേരി അർബൻ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിൻഷിദ് സിറ്റി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽ ഗാന്ധിക്കെതിരെയുള്ള വിധികൾ നാസി ജർമനിയെ ഓർമിപ്പിക്കുന്നു.. എൻസിപി സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാൻ
Next post ‘ വയനാട്‌ വൻധൻ സ്പെെസസ് ’ അരുണമല കാട്ടുനായ്ക്കരുടെ ഏലം വിപണിയിലേക്ക്
Close

Thank you for visiting Malayalanad.in