
രാഹുൽ ഗാന്ധി എം പി.യെ അയോഗ്യനാക്കിയ ഉത്തരവിനെതിരെ വയനാട്ടിലുടനീളം വൻ പ്രതിഷേധം
രാഹുൽ ഗാന്ധിയുടെ എം.പി. സ്ഥാനം അയോഗ്യമാക്കിയ ഉത്തരവിറങ്ങിയതു മുതൽ
വയനാടിൻ്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധമാണ് നടന്നത്. കൽപ്പറ്റയിൽ പ്രവർത്തകർ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.നൂറ് കണക്കിന് പ്രവർത്തകർ അണി നിരന്ന മാർച്ചിനിടെ ചിലർ എക്സ്ചേഞ്ചിന് അകത്തേക്ക് കയറാൻ ശ്രമിച്ചത് സംഘർഷ സാധ്യത സൃഷ്ടിച്ചു. പോലിസും നേതാക്കളും ഇടപ്പെട്ട് പ്രവർത്തകരെ പുറത്താക്കി ഗെയിറ്റsച്ചു. തുടർന്ന് നടന്ന ധർണ്ണ ടി.സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ബത്തേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.സ്വതന്ത്ര മൈതാനിയിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി സമാപിച്ച പ്രകടനത്തിന് നേതാക്കളായ ഡി പി രാജശേഖരൻ, അഡ്വ സതീഷ് പൂതിക്കാട്, നിസി അഹമ്മദ്, ബാബു പഴുപ്പത്തൂർ,റ്റി.എൽ സാബു, റ്റിജി ചെറുതോട്ടിൽ, സക്കരിയ മണ്ണിൽ, ജയമുരളി, അസീസ് മാടാല, ഇന്ദ്രജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി
രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് മുസ് ലിം ലീഗ് നേതാക്കളും പ്രവർത്തകരും സുൽത്താൻ ബത്തേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് നേതാക്കളായ ടി മുഹമ്മദ്, എം എ അസൈനാർ, ഷബീർ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
രാഹുൽ ഗാന്ധിയെ എം.പിയെ ആയോഗ്യനാക്കിയ നടപടി മാനന്തവാടിയിലും പ്രതിഷേധം. യു.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം. ഒടുവിൽ അര മണിക്കൂർ ഉപരോധത്തെ തുടർന്ന് പ്രതിഷധം അവസാനിപ്പിച്ചു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ മീനങ്ങാടിയിലും പ്രതിഷേധം.ഇന്ത്യൻ നാഷനൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് വി.എം വിശ്വനാഥൻ, കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കെ.ഇ. വിനയൻ, ബേബി വർഗ്ഗീസ്, മനോജ് ചന്ദനക്കാവ്, അനീഷ് റാട്ടക്കുണ്ട് ,മനു തുടങ്ങിയവർ നേതൃത്വം നൽകി.