മാനന്തവാടി: അക്ഷരത്തിന്റെ വിത്ത് പാകലും ആശയങ്ങളുടെ വിരുന്നൊരുക്കുലുമാണ് അക്ഷരക്കൂട് ലക്ഷ്യമിടുന്നതെന്ന് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഇന്നിന്റെ സ്മാര്‍ട്ട് ഡിജിറ്റല്‍ ലോകത്ത് ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ചൈതന്യമാണ് അക്ഷരങ്ങള്‍. വെറുതെ വായിക്കാനല്ല, വായനയിലൂടെ വളരാനാവണം. വായിക്കുന്നത് അറിയാനാണ്. അറിയുന്നത് ആവിഷ്കരിക്കാനാവണം. വായിക്കുന്നത് ജീവിക്കാനാവണം. അതിന് ജീവിതം വായനയും വായന ജീവിതവുമാകണം. പുസ്തകത്തെയും പ്രകൃതിയെയും മനുഷ്യനെയും വായിക്കാന്‍ മനസ്സ് കാണിക്കണം. അക്ഷരജ്ഞാനത്തില്‍ നിന്ന് ആത്മജ്ഞാനത്തിലേക്ക് വളരണം. അറിവ് ജീവിതത്തില്‍ അഭ്യസിക്കണം. അമ്മേ ഞാന്‍ എമ്മേ ആയി എന്ന് പറയുന്നതല്ല വിദ്യാഭ്യാസം. മുറിവുണ്ടാക്കാനും മുറിവുണക്കാനും വാക്കിനാവുമെന്നും ബിഷപ് പറഞ്ഞു. മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ അക്ഷരങ്ങളേയും ആശയങ്ങളേയും ആദരിക്കുന്നവരുടെ സ്നേഹക്കൂട്ടായ്മയായ “അക്ഷരക്കൂട് “പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്. മാനന്തവാടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങ് പ്രശസ്ത എഴുത്തുകാരൻ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. ഫാ. വർഗ്ഗീസ് ടി.യു.താഴത്തെക്കുടിഫാ. സോജൻ വാണാക്കുടി എന്നിവർ പുസ്തകം പരിചയപ്പെടുത്തി. കവിയത്രി സ്റ്റെല്ലാ മാത്യു മുഖ്യ പ്രഭാഷണം നടത്തി. അക്ഷരക്കൂട്ട് കോ-ഓർഡിനേറ്റർ ഫാ. ഷൈജൻ മറുതല, വികാരി ഫാ. ഡോ. കുര്യാക്കോസ് വെളളച്ചാലിൽ, സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ട്രസ്റ്റി രാജു അരികുപുറത്ത്, ഫാ. എൽദോ മനയത്ത് എന്നിവർ പ്രസംഗിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...