വയനാട് ജില്ലയുടെ 34-ാമത് കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. രാവിലെ 10 ന് കളക്ടറേറ്റിലെത്തിയ ഡോ. രേണു രാജിനെ എ.ഡി.എം എന്‍.ഐ ഷാജുവും ജീവനക്കാരും ചേർന്നു സ്വീകരിച്ചു.
വയനാടിന്റെ വികസന സ്വപ്നങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ചുമതലയേറ്റ ശേഷം ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാൻ പരമാവധി പരിശ്രമിക്കും. ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവര്‍ത്തനങ്ങൾ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കും. ജില്ലയുടെ വികസന പ്രവര്‍ത്തലങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവരുമായി കളക്ടര്‍ ജില്ലയിലെ വികസന പദ്ധതികളെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തിയ ശേഷം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും സന്ദര്‍ശനം നടത്തി.
എറണാകുളം ജില്ലാ കളക്ടറായിരിക്കെ വയനാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ച രേണു രാജ് 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ തന്നെ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സിവില്‍ സര്‍വീസ് പ്രവേശനം. ആലപ്പുഴ ജില്ലാ കളക്ടര്‍, തൃശൂര്‍, ദേവികുളം സബ് കളക്ടര്‍, അര്‍ബന്‍ അഫേഴ്സ് വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...