റേഷൻ റീട്ടെയ്ൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

മാനന്തവാടി: ഇ – പോസ് വിഷയം ശ്വാശ്വതമായി പരിഹരിക്കുക. ,സാങ്കേതിക ഓഡിറ്റിംഗ് നടത്തുക,.ക്ഷേമനിധിയിലെ സർക്കാർ വിഹിതം നൽകി വ്യാപാരീസൗഹൃദമാക്കണമെന്നും ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാനന്തവാടി ചെറ്റപാലം വൈറ്റ് ഫോർട്ട് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു.
ഡബിൾ ബില്ലിoഗ് ഒഴിവാക്കി ഈപ്പോസ് തടസ്സം ഒഴിവാക്കുക. ആറ് വർഷമായി പുതുക്കാത്ത വേതന പാക്കേജ് പുതുക്കി റേഷൻ വിതരണ തൊഴിലാളികൾക്ക് ജീവിക്കാൻ ആവശ്യമായ മാറ്റം വരുത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. അസോസിയേഷൻ നേതാക്കളായ ടി.മുഹമദലി, പി.ഡി.പോൾ, പി.ഷാജി, എം.പി. അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കക്കുകളി നാടകം നിരോധിക്കണമെന്ന് മാനന്തവാടി രൂപത കത്തീഡ്രൽ പാരിഷ് കൗൺസിൽ.
Next post സ്പെഷ്യൽ സ്കൂളുകളോട് നിരന്തരമായ സർക്കാർ അവഗണനക്കെതിരെ അനിശ്ചിതകാല ഉപവാസ സമരം 16-ന് തുടങ്ങും.
Close

Thank you for visiting Malayalanad.in