പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണം: ജോയിൻ്റ് കൗൺസിൽ

മാനന്തവാടി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രാദായം പുനസ്ഥാപിക്കുന്നതിന് സർക്കാർ തയ്യാറകണമെന്നും ഡിഎ കുടിശ്ശിക അനുവദിക്കുക, ലിവ് സറണ്ടർ പുനസ്ഥാപിക്കണമെന്നും ജോയിൻ്റ് കൗൺസിൽ മാനന്തവാടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.രാജ്യത്തെയാകമാനം സാമൂഹികവും സമ്പത്തികവുമായി അസ്ഥിരപ്പെടുത്തുവാനും സിവിൽ സർവീസ് രംഗം സ്വകാര്യവത്ക്കരണത്തിന്’ തുറന്ന് കൊടുത്തു കൊടുത്തുകൊണ്ട് രാഷ്ട്രത്തിൻ്റെ ഫെഡറസംവിധാനത്തെ അട്ടിമറിച്ചു കേന്ദ്രീകൃത ഭരണ സംവിധാനത്തിലൂടെ ഫാസിസം നടപ്പിലാക്കാനുനുള്ള ത്രി വ്രശ്രമത്തിലാണ് സംഘ പരിവാർ ശക്തികൾ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജോയിൻ്റ് കൗൺസിൽ സംസ്ഥാ കമ്മറ്റി അംഗം എം.ജെ ബെന്നിമോൻ പറഞ്ഞു. തൊഴിൽ നിയമങ്ങൾ കോർപറേറ്റുകൾക്ക് അനുഗുണമായി മാറ്റിയെഴുതി രാജ്യത്ത് തൊഴിൽ സുരക്ഷയില്ലാതാക്കിക്കൊണ്ടും കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാന്നും അദ്ദേഹം കുറ്റപ്പെടുത്തി. മേഖല സെക്രട്ടറി പ്രിൻസ് തോമസ് അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എ പ്രേംജിത്ത്, സംസ്ഥാന കമ്മറ്റി അംഗം കെ.എസുധാകരൻ, എം.പി ജയപ്രകാശ്, കെ.ഷമീർ, ടി.ഡി സുനിൽമോൻ, വി സുജിത്ത്കുമാർ, എൻ മധു, അനില പി കെ എന്നിവർ പ്രസംഗിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനം മാർച്ച് 15, 16 തിയ്യതികളിൽ കൽപ്പറ്റ പുത്തൂർവയലിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ചുരത്തിൽ വാഹന അപകടം;യുവതി മരിച്ചു
Next post ഗൃഹാതുര സ്മരണകളുമായി തമിഴ്‌നാട് ഗവര്‍ണര്‍ കെ.എന്‍.രവി കല്‍പ്പറ്റയില്‍
Close

Thank you for visiting Malayalanad.in