– കല്‍പ്പറ്റ: ദേശീയ സയന്‍സ് ദിനാചരണത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ ഹൈസ്കൂള്‍ ജൂബിലി ഹാളില്‍ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സയന്‍സിന്റെയും സാങ്കേതികവിദ്യകളുടെയും നൂതനമായ സാധ്യതകള്‍ പ്രത്യേകിച്ച് നിര്‍മിത ബുദ്ധി , റോബോട്ടിക് സാങ്കേതിക വിദ്യകള്‍ മനുഷ്യനന്മക്ക് ഉതകും വിധത്തില്‍ കൂടുതല്‍ മേഖലകളില്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും വയനാടിന്റെ പരിസ്ഥിതി. സംരക്ഷണത്തില്‍ ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്തേണ്ടതിന്റെ ആവശ്യകതയും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഊന്നി പറഞ്ഞു. വയനാട് ജില്ലയില്‍ ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളയുമായി സഹകരിച്ച് വിപ്രോ ഫൗണ്ടേഷന് ദേശീയയ തലത്തില്‍ നടപ്പിലാക്കുന്ന എര്‍ത്തിയാന്‍ സുസ്ഥിര വിദ്യാഭ്യാസ പദ്ധതിയില്‍ ദേശീയ തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴച വെച്ച് ദേശീയ തലത്തില്‍ പുരസ്കാര ജേതാക്കളായ എസ്.കെ. എം. ജെ സ്കൂളിലെ ചാരുത. ഭദ്ര കൃഷണ വൈഗ , രൂതി ഷായി സ്ത, ലഷ്മി എന്നീ കുട്ടികളെയും അധ്യാപികയായ സമിത ടീച്ചറെയും അനുമോദിക്കുകയും പുരസ്കാരം സമ്മാനിക്കുകയും ചെയ്തു. എസ് കെ എം.ജെ സകൂളിന് ലഭിച്ച പുരസ്കാരം ഹെഡ് മാസ്റ്റര്‍ ശ്രീ അനില്‍കുമാര്‍ , പ്രിന്‍സിപ്പല്‍ സാവിയേ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ശാസ്ത ദിനത്തോടനുബന്ധിച്ച് പരിണാമ സിദ്ധാന്തത്തെ അധികരിച്ച് ഹ്യൂം സെന്റര്‍ ഡയരകടര്‍ സി.കെ വിഷ്ണുദാസ് ക്ലാസ് നയിച്ചു. എസ്.കെ.എം.ജെ. ഹൈസ്കൂൾ അനില്‍കുമാര്‍ , പ്രിന്‍സിപ്പല്‍ സാവിയോ , ഹ്യൂം സെന്ററിലെ ശാസ്തജ്ഞര്‍ , അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...