കൽപ്പറ്റ: ഹയർ സെക്കണ്ടറി, എസ് എസ് എൽ സി പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ തന്നെ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷ നടത്തുവാനുള്ള തീരുമാനം അശാസ്ത്രീയമാണെന്നും വിശദമായ പഠനത്തിന് ശേഷം പരീക്ഷകളുടെ പ്രാധാന്യം ഉറപ്പുവരുത്തി പുതിയ ടൈം ടേബിൾ തയ്യാറാക്കണമെന്നും കെ പി എസ് ടി എ ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് മണിക്കൂറുള്ള പൊതു പരീക്ഷകൾക്കു ശേഷം അതേ വിദ്യാലയങ്ങളിൽ തന്നെ മറ്റു പരീക്ഷകൾ നടത്തുന്നത് അപ്രായോഗികമാണ്. സ്ക്രൈബ് ആയി പരീക്ഷ എഴുതുന്ന കുട്ടികൾ ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ പരീക്ഷ എഴുതേണ്ടി വരും. നോമ്പ് എടുക്കുന്ന കുട്ടികൾക്ക് 5 മണി വരെ പരീക്ഷ നടത്തുന്നതു അപ്രായോഗികമാണ്. ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികൾക്ക് പoന പ്രവർത്തനങ്ങൾ ചെയ്യുവാൻ ക്ലാസധ്യാപകരുടെ സഹായ നിർദ്ദേശങ്ങൾ അനിവാര്യമാണ്. എന്നാൽ ഹൈസ്കൂളുകളോട് ചേർന്നുള്ള പ്രൈമറി വിദ്യാലയങ്ങളിൽ എസ്.എസ്.എൽ.സി.പരീക്ഷക്കു വരുന്ന ഇൻവിജിലേറ്റർമാർ പരീക്ഷ നടത്തിയാൽ കുട്ടികൾക്ക് സ്വാഭാവികമായും മൂല്യനിർണയ പ്രവർത്തനത്തിലേർപ്പെടാൻ പ്രയാസമാകും. പ്രൈമറി മാത്രമുള്ള വിദ്യാലയങ്ങളിലും ഒരേ സമയം പരീക്ഷ നടത്തുവാൻ വേണ്ടി ക്രിയാത്മകമായി നടന്നു വരുന്ന പരീക്ഷാസമ്പ്രദായത്തെ അട്ടിമറിക്കുക വഴി അധ്യാപകരെയും വിദ്യാർത്ഥികളെയും കൂടുതൽ സങ്കീർണ്ണതിയിലേക്ക് തള്ളിവിടുന്നത് പൊതു വിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകർച്ചയ്ക്ക് കാരണമാകുമെന്നും സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു.പി.എസ് ഗിരീഷ് കുമാർ, എം.എം.ഉലഹന്നാൻ, ടി.എൻ.സജിൻ., ടി.എം.അനൂപ്, ആൽഫ്രഡ് ഫ്രെഡി, എം.പ്രദീപ്കുമാർ, ഷെർലിസെബാസ്റ്റ്യൻ, വി.പി.പ്രേംദാസ് , ജോൺസൺ ഡിസിൽവ, എം.പി.സുനിൽകുമാർ, ജോസ് മാത്യം, ജിജോ കുര്യാക്കോസ്, സി.കെ.സേതു, എന്നിവർ പ്രസംഗിച്ചു
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...