മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗോത്ര ഫസ്റ്റ് ഈ മാസം 25ന്. മാനന്തവാടി ഉപജില്ലക്ക് കീഴിലെ 35 ഓളം വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
‘നങ്ക മക്ക’ എന്ന പേരിൽ നഗരസഭ സംഘടിപ്പിക്കുന്ന ഗോത്ര ഫെസ്റ്റ് ഒരുപക്ഷെ കേരളത്തിൽ തന്നെ ആദ്യാമായിട്ടാണെന്ന് പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. ഉപജില്ലയ്ക്ക് കീഴിലെ വിവിധ വിദ്യാലയങ്ങളിൽ ഇതിനോടകം തന്നെ ഫെസ്റ്റുകൾ സംഘടിപ്പിച്ചു കഴിഞ്ഞു. അവയിൽ നിന്നും മികച്ചവ മാത്രം തിരഞ്ഞെടുത്താണ് നഗരസഭ ഗോത്ര ഫെസ്റ്റിൽ അവതരിപ്പിക്കുന്നത്.
ഗോത്ര വിഭാഗതിൽ പെട്ട വിദ്യാർത്ഥികളുടെ വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുക വിദ്യാർത്ഥികളെ വിദ്യാലയാന്തരീക്ഷവുമായി ചേർത്തുനിർത്തുക തുടങ്ങിയവയാണ് ഗോത്ര ഫെസ്റ്റ് മുന്നോട്ടുവയ്ക്കുന്ന ലക്ഷങ്ങൾ.
നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സബാസ്റ്റ്യൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ, കൗൺസിലർമാരായ മാർഗ്ഗരേറ്റ് തോമസ്,എം നാരായണൻ,ഷീജ മോബി, മാനന്തവാടി എ ഇ ഓ ഗണേഷ് എം എം, ഷാജി തോമസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...