കൽപ്പറ്റ: പൂഴിത്തോട് പടിഞാറത്തറ റോഡ് സംബന്ധിച്ച് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പക്കലുള്ളത് വയനാട്ടിൽ നിന്ന് വനം വകുപ്പ് അധികൃതർ സമർപ്പിച്ച വ്യാജ റിപ്പോർട്ടെന്ന് കർമ്മ സമിതി. ഒരുദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ കെട്ടിച്ചമച്ച വ്യാജ രേഖയിൽ വനമായി ചിത്രീകരിച്ചിട്ടുള്ള സ്ഥലങ്ങൾ സ്വകാര്യ വ്യക്തികൾ നികുതി അടയ്ക്കുന്ന സ്ഥലങ്ങളാണ് കർമ്മസമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി. വസ്തുതകൾ തുറന്ന് കാട്ടി നിയമ പോരാട്ടം നടത്തും. പടിഞ്ഞാറത്തറയിൽ നടക്കുന്ന സമരത്തിൻ്റെ 55-ാം ദിവസമായ വെള്ളിയാഴ്ച മെഴുകുതിരി തെളിച്ച് സമരം നടത്തും. റീസർവ്വേ നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.
വനത്താലും, രൂക്ഷമായ ഗതാഗത കുരുക്കിലും മുങ്ങുന്ന ചുരങ്ങളാലും വലയം തീർത്ത വയനാടിന് യാത്രയ്ക്ക് സുഗമമായ ഒരിടം തേടിയുള്ള സമര ങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. വാഗ്ദാനം ചെയ്യപ്പെട്ട റോഡുകൾക്ക് സ്വാതന്ത്രത്തിന്റെ പഴക്കമുണ്ട്. 73 ശതമാനത്തിലധികം പൂർത്തീകരിക്കപ്പെട്ട പൂഴിത്തോട് – പടിഞ്ഞാറ് ചുരമില്ലാത്ത പാതക്ക് വേണ്ടി ജനകീയ കർമ്മ സമിതിയുടെ നേതൃത്വ ത്തിൽ നടന്നു വരുന്ന റിലേ സമരം 52-ാം ദിവസം പിന്നിട്ടു. വിവിധ രാഷ്ട്രീയ പാർട്ടികളും, സാമൂഹ്യ സാംസ്കാരിക, മത കൂട്ടായ്മകളും ഇതിനകം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
വനനിയമങ്ങളെ ജനങ്ങൾക്ക് വിനയാക്കി മാറ്റി. യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുവാൻ കഴിയുന്ന ഈ പാതയ്ക്കു നേരെ അധികൃതർ കണ്ണടയ്ക്കുന്നതിൽ പ്രതിഷേധിച്ച് ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ സമരത്തിന്റെ 55-ാം ദിനമായ വെള്ളിയാഴ്ച ഞങ്ങൾക്ക് വെളിച്ചമേകൂ എന്ന പേരിൽ 100 കണക്കിന് ആളുകൾ സമര പന്തലിനു മുന്നിൽ തിരി തെളിയിച്ച് പ്രതിഷേധിക്കും.
60 മുതൽ 65 വരെയുള്ള ദിനങ്ങളിൽ ആയിരക്കണക്കിന് കുട്ടികളും, വിവിധ സംഘടനകളും പ്രധാന മന്ത്രിക്കും, മുഖ്യമന്ത്രിക്കും ഞങ്ങൾക്ക് വഴി തരിക എന്ന പേരിൽ പോസ്റ്റ് കാർഡുകൾ അയക്കും. .75-ാം ദിനം വനപാതയിലൂടെ കർമ്മ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യാത്ര നടത്തുകയും ചെയ്യും. സായാഹന ധർണ്ണ, ചുരത്തിൽ മനുഷ്യചങ്ങല, രാപകൽ സമരം എന്നിവയിലൂടെ സമരം ശക്തമാക്കുവാനാണ് കർമ്മ സമിതിയുടെ തീരുമാനും . പ്രധാന മന്ത്രിക്ക് കർമ്മ സമിതി നൽകിയ അപേക്ഷ അദ്ദേഹം പരിഗണിച്ചു കൊണ്ട് കേരള സർക്കാ രിനോട് വിശദീകരണം തേടിയിട്ടുണ്ട് .
ജനകീയ കർമ്മ സമിതി ഭാരവാഹികളായ ശകുന്തള ഷൺമുഖൻ, കമൽ ജോസ്, ഹാരിസ് ടി. പി., ബെന്നി വർക്കി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...