പുല്പള്ളി: പഴശ്ശി രാജ കോളേജിലെ പ്രഥമ ബാച്ച് എം ടി എ വിദ്യാർഥിനി താര പി വി യുടെ പേരിലുള്ള എന്റോവ്മെന്റ് അവാർഡുൾ ബത്തേരി രൂപത അധ്യക്ഷനും പഴശ്ശിരാജ കോളജ് മാനേജരുമായ, അഭിവന്ദ്യ ജോസഫ് മാർ തോമസ് വിതരണം ചെയ്തു. ജിത്യ .പി.രാജ് (യു.ജി. ക്ലാസ് ടോപ്പർ), ഖദിജ ഷാന (എം ടീ ടീ എം യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ) എന്നിവർ അവാർഡുൾ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ശ്രീ അബ്ദുൽ ബാരി കേ കേ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം വകുപ്പ് മേധാവി ശ്രീ ഷെൽജി മാത്യൂ അധ്യാപകരായ ഷൈജു പി വി, അനൂപ് ഫിലിപ്, ദിവ്യ ദാസ്, സഹപാഠികളായ രജിത്ത് എൻ ആറ്, അജേഷ് കേ ജി എന്നിവർ സംസാരിച്ചു.