എജ്യൂകെയര്‍ വനിതാ മാരത്തോണ്‍;ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം : ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചട്ടിപ്പറമ്പ് എജ്യൂകെയര്‍ ഡെന്റല്‍ കോളേജ് സ്റ്റുഡന്‍സ് യൂണിയനും ജില്ലാ സ്‌പോട്‌സ് കൗണ്‍സിലും സംയുക്തമായി എജ്യൂകെയര്‍ വനിതാ മാരത്തോണ്‍ സംഘടിപ്പിക്കും. മാര്‍ച്ച് 5 ന് ഞായറാഴ്ച രാവിലെ 6.30 ന് മലപ്പുറം കോട്ടപ്പടിയില്‍ നിന്ന് മാരത്തോണ്‍ ആരംഭിക്കും. വനിതാ മാരത്തോണിന്റെ ലോഗോ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ കോളേജ് രജിസ്ട്രാര്‍ പി അബ്ദുല്‍ റസാഖ് , ഡോക്ടര്‍ അസഫ് അബൂബക്കര്‍, സി എം അംന , അന്‍സിമ, പി കെ ഫാത്തിമ ജസീറ , അനഘ, അനുഭവ് ദാസ്, ഷാഹില്‍, നഷ്‌വാ സലാം, അനുപമ എന്നിവര്‍ പങ്കെടുത്തു. സ്ത്രീ ശാക്തീകരണവും ആരോഗ്യഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ടുള്ള 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തോണില്‍ 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 15 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് രക്ഷിതാവിന്റെ കൂടെ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. 5 കിലോമീറ്റര്‍ ആദ്യം പൂര്‍ത്തിയാക്കുന്ന 3 മത്സരാര്‍ത്ഥികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ 100 പേര്‍ക്ക് മെഡലും വിതരണം ചെയ്യുന്നതാണ്. ആദ്യം രജിസ്‌ട്രേഷന്‍ ചെയ്യുന്ന 500 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും സൗജന്യമായി ടീഷര്‍ട്ടും ലഭിക്കും. വനിതാ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം വി.പി.എസ് ആശുപത്രിയും എജ്യൂകെയര്‍ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സ്തനാര്‍ബുദ പരിശോധനയും ബോധവല്‍ക്കരണ ക്ലാസ്സും മാര്‍ച്ച് ഏഴിന് എജ്യൂകെയര്‍ കോളേജില്‍ നടക്കുന്നതാണ്. വിവരങ്ങള്‍ക്ക് : 8606599960, 8848090873

Leave a Reply

Your email address will not be published. Required fields are marked *

Previous post മറുനാടൻ മലയാളി കർഷകർക്ക് സഹായവുമായി എൻ.എഫ്.പി.ഒ. ജൈവ വള നിർമ്മാണ യൂണിറ്റ്
Next post സൂക്ഷ്മ ചെറുകിട വ്യവസായ പ്രദര്‍ശന മേളയില്‍ പദ്മശ്രീ ചെറുവയല്‍ രാമനെ ആദരിച്ചു
Close

Thank you for visiting Malayalanad.in