.
മാനന്തവാടി: ഇന്ന് വർഗീസ് ദിനം. നക്സൽ നേതാവ് എ. വർഗീസിന്റെ സഹപാഠിയും സഹപ്രവർത്തകനുമായിരുന്ന കുന്നേൽ കൃഷ്ണനെ വർഗീസ് സ്മാരക ട്രസ്റ്റ് ആദരിച്ചു. മാനന്തവാടി വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ് ) അഖിലേന്ത്യാ സെക്രട്ടറി എം.എസ്. ജയകുമാർ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിനൊപ്പം നടന്ന കുന്നേൽ കൃഷ്ണൻ ജനങ്ങളുടെ വിമോചനത്തിനു വേണ്ടി കമ്യൂണിസ്റ്റ് വിപ്ലവ പാത സ്വീകരിച്ച് ത്യാഗ പൂർണമായ ജീവിതം നയിച്ചയാളാണെന്ന് അദ്ദേഹം പറഞ്ഞു. എം.എൽ.പി.ഐ (റെഡ് ഫ്ലാഗ്) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ അധ്യക്ഷത വഹിച്ചു.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി. സഹദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, എം.എം. സോമശേഖരൻ, പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, ഡി.സി.സി അംഗം എ. പ്രഭാകരൻ , അഡ്വ: എം. വേണുഗോപാൽ, സുലോചന രാമകൃഷ്ണൻ, ഡോ. അമ്പി ചിറയിൽ, വർഗീസ് വട്ടേക്കാട്ടിൽ, ഇ. എം.ശ്രീധരൻ, എം.കെ. തങ്കപ്പൻ, ചാൾസ് ജോർജ്ജ്, ഫ്രെഡി. കെ.താഴത്ത് തുടങ്ങിയവർ സംസാരിച്ചു.
അറുപത് വർഷത്തിലേറെയായി മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കുന്നേൽ കൃഷ്ണൻ ഇപ്പോൾ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ് ) സംസ്ഥാന കമ്മിറ്റിയംഗമാണ്. 1970കളുടെ ആദ്യംമുതൽ എം.എൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന കുന്നേൽ കൃഷ്ണൻ അടിയന്തരാവസ്ഥയിൽ കകക്കയം കോൺസൻട്രേഷൻ ക്യാമ്പിൽ ശാരീരിര പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ കായണ്ണ പോലീസ് സ്റ്റേഷൻ ആക്രണക്കേസിലും 1981ലെ കേണിച്ചിറ മത്തായി വധക്കേസിലും പ്രതിയായിരുന്നു. ദീർഘകാലം ഒളിവുജീവിതം നയിച്ച അദ്ദേഹം ഏറെക്കാലം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...