പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഉടന്‍ അനുവദിക്കണം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയൻ.

.
മാനന്തവാടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ 31ാം മത് മാനന്തവാടി ബ്ലോക്ക് സമ്മേളനം ദ്വാരക കാസമരിയ ഓഡിറ്റോറിയത്തില്‍ സംസ്ഥാന കമ്മറ്റി അംഗം കെ. കെ.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ജെ. ലൂയീസ് പതാക ഉയര്‍ത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് തെരേസ ജേക്കബ് അശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ എം ചന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. സത്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ എ രാജഗോപാലന്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. തുടര്‍ന്ന് പി. കാദര്‍ എടവക. സി വി.ജോയ് വെള്ളമുണ്ട, അബ്ദുള്‍ സത്താര്‍ കെ തൊണ്ടര്‍നാട്, കെ.കെ.നാരായണന്‍ തവിഞ്ഞാല്‍, എം. ജയപാലന്‍ തിരുനെല്ലി,പി.തോമസ് നല്ലൂര്‍നാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക ഉടന്‍ അനുവദിക്കുക ക്ഷാമാശ്വാസ കുടിശിക ഒറ്റഗഡുവായി അനുവദിക്കുക.വന്യമൃഗശല്യം നിയന്ത്രിക്കാനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ജില്ലാ രക്ഷാധികാരി മംഗലശ്ശേരി മാധവന്‍ ജില്ലാ വെസ് പ്രസിഡന്റ് മാരായ എം കരുണാകരന്‍ കെ.പി. പത്മിനി ജില്ലാ ജോയിന്റ് സെക്രട്ടറി എ. കെ.മോസസ്സ് സംസ്ഥാന കൗണ്‍സിലര്‍ വി.കെ.ശ്രീധരന്‍ സാംസ്‌കാരിക വേദി.കെ. മോഹന്‍ കുമാര്‍ വനിതാവേദി കണ്‍വീനര്‍ എസ്. സത്യവതി. എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഭാരവാഹികള്‍ കെ.ജെ. ലൂയീസ് പ്രസിഡന്റായും കെ..വി. . വസന്തകുമാരി , അബ്ദുള്‍ സത്താര്‍. പി.എ. പള്ളിയാല്‍ ഇബ്രായി എന്നിവരെ വൈസ് പ്രസിഡന്റായും കെ സത്യന്‍ സെക്രട്ടറി , ജോ സെക്രട്ടറിമാരായി കെ.ആര്‍ സദാനന്ദന്‍ കുമാരന്‍. ടി.വി. പി.യു ജോണ്‍സണ്‍ എന്നിവരെയും എ.രാജഗോപാലനെ ട്രഷററായും തിരഞ്ഞെടുത്തു. ജില്ലാ കമ്മറ്റി അംഗം കെ.സി. നാരായണന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി
.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാവിയിലെ തൊഴിൽ ; വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ്
Next post ഇന്ന് വർഗീസ് ദിനം: കുന്നേൽ കൃഷ്ണനെ വർഗീസ് സ്മാരക ട്രസ്റ്റ് ആദരിച്ചു
Close

Thank you for visiting Malayalanad.in