തിരുവനന്തപുരം : കേരള നോളജ് ഇക്കോണമി മിഷൻ ആവിഷ്‌ക്കരിച്ച കേരള സ്കിൽ എക്സ്പ്രസിൻ്റെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കായി “ഭാവിയിലെ തൊഴിൽ” എന്ന വിഷയത്തിൽ ഓൺലൈൻ വർക്ക്ഷോപ്പ് സീരീസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 വരെ രാത്രി 7 .30 മുതൽ 9 .00 വരെ വർക്ക്ഷോപ്പ്. ഡിഡബ്ള്യുഎംഎസ് പ്ലാറ്റ്ഫോം വഴിയാണ് വർക്ക്ഷോപ്പ് നടത്തുന്നത്. തൊഴിൽ മേഖലയിലെ മാറ്റങ്ങൾ’ പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയെ കുറിച്ച് ആധ്യാപകർക്കും വിദ്യാർത്ഥികൾക്കും അതാത് മേഖലയിലെ പ്രമുഖരുമായി സംവദിക്കാം. ഡോ. മുരളി തുമ്മാരുകുടി (ഡയറക്ടർ, ജി – 20 ഗ്ലോബൽ ഇനിഷ്യേറ്റീവ് കോഡിനേഷൻ ഓഫീസ്, യുഎൻസിസിസിഡി) മനു മോഹനൻ (മാനേജർ, കെപിഎംജി), രാജീവ് ഷാ(ചീഫ് ഫിനാൻസ് ഓഫീസർ – ബേൺസ് ബ്രെറ്റ് മസഊദ് ഇൻഷുറൻസ് എൽഎൽസി, അബു ദാബി), നിഖിൽ ചന്ദ്രൻ(ഫൗണ്ടർ & സിഇഒ, Tilt Labs) നതാലി മില്ലർ ജാദവ് (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഫാന്റം എഫ്എക്സ്) പ്രൊഫ. (ഡോ) സുനിൽ (ഡയറക്ടർ, ഐഐഐസി) ബർഖ ദത് (മോജോ, എക്സ് എൻഡിടിവി) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് – profiling.knowledgemission.kerala.gov.in/skillexpress/ എന്ന ലിങ്കിലൂടെ പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് -0471 2737883,+91 87146 11495 .
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....