വിപ്ലവപ്രസ്ഥാനത്തിന് ആറ് പതിറ്റാണ്ട് നേതൃത്വപരമായ പങ്ക് വഹിച്ച കുന്നേൽ കൃഷ്ണനെ ആദരിക്കുന്നു

ആറ് പതിറ്റാണ്ടുകാലമായി സംസ്ഥാനത്തെ വിപ്ലവപ്രസ്ഥാനത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച കുന്നേൽ കൃഷ്ണനെ ആദരിക്കുന്നു. 17 ന് ഉച്ചയ്ക്ക് 2 മണിക്ക് വ്യാപര ഭവനിൽ വെച്ചാണ് ആദരിക്കൽ ചടങ്ങ് നടക്കുന്നതെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ റെഡ് ഫ്ലാഗ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ ആദ്യകാല നെക്സ്ൽ സി. പി. ഐ. (എം.എൽ ) പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു കുന്നേൽ കൃഷ്ണൻ. ദീർഘകാലം ഒളിവിലും പിന്നീട് കക്കയം കോൺസെൻട്രേഷൻ ക്യാമ്പിലും മൂന്ന് വർഷത്തിലേറെ ജയിലിലും കിടക്കുകയും ഉണ്ടായി 1974 കുന്നേൽ കൃഷ്ണനെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുന്നവർക്ക് പ്രതിഫലം നൽകുമെന്ന് അന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സി.ആർ.സി – സി.പി.ഐ.എം.എൽ ന്റെയും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴും എം.എൽ.പി.ഐ. റെഡ് ഫ്ലാഗിന്റെ സംസ്ഥാന കമ്മിറ്റി അംഗമായി തുടരുകയാണ്. വാർത്ത സമ്മേളനത്തിൽ പി സി ഉണ്ണിച്ചെക്കൻ, എ വർഗ്ഗീസ്, എ. എൽ സലീം കുമാർ, കെ എൻ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകി പത്മശ്രീ ചെറുവയൽ രാമന് കേരള ബാങ്കിൻ്റെ സ്നേഹാദരം
Next post നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്‍ന്നു
Close

Thank you for visiting Malayalanad.in