കൽപ്പറ്റയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട: മയക്കുമരുന്ന് ഗുളികകളും എം.ഡി.എം-എ.യും പിടികൂടി.

കൽപ്പറ്റ എമിലി – ഭജനമഠം റോഡിൽ വെച്ച് പരിശോധന നടത്തവെ പോലീസിനെ കണ്ട് പരിഭ്രമിച്ച് കയ്യിലുണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ കുഞ്ഞിരായീൻകണ്ടി വീട്ടിൽ ഷഫീഖ് (37) നെയാണ് പോലീസ്പിടികൂടിയത്. ഓടിയ സമയം ഇയാൾ വലിച്ചെറിഞ്ഞ വസ്തു തിരഞ്ഞു കണ്ടുപിടിച്ച് പരിശോധിച്ചതിൽ 46.9 ഗ്രാം അതിമാരക മയക്കുമരുന്നായ MDMA യും, 29 എണ്ണം (17.5 gm) മയക്കുമരുന്ന് ഗുളികളും കണ്ടെത്തി. പ്രതി ഉപയോഗിച്ച KL 52 G 6545 കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കൽപ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ SHO ഷൈജു PL ന്റെ നേതൃത്വത്തിൽ SI ബിജു ആന്റണിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെയ്‌സൺ, മുബാറക്, സഖിൽ സിവിൽ പോലീസ് ഓഫീസർമാരായ ലിൻരാജ് ,മനോജ്‌ തുടങ്ങിയവരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *