. .
കൽപ്പറ്റ:
മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടത്തിൻ്റെ ആക്രമണത്തിനിരയാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത കൽപ്പറ്റ പാറ വയൽ കോളനിയിലെ വിശ്വനാഥൻ്റെ വീട്ടിൽ രാഹുൽ ഗാന്ധി എം.പി. എത്തി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂടെ പോയ വിശ്വനാഥനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നതാണന്ന ഉറച്ച നിലപാടിലാണ് കുടുംബം.
കഴിഞ്ഞ ദിവസം മരിച്ച വിശ്വനാഥൻ്റെ ഭാര്യ ബിന്ദുവിനെയും അമ്മയെയും സന്ദർശിക്കാൻ രാഹുൽ ഗാന്ധി എം.പി. എത്തിയപ്പോൾ നിറകണ്ണുകളോടെയാണ് ബിന്ദു രാഹുൽ ഗാഡിക്കരികിലെത്തിയത്. കാര്യങ്ങൾ കുടുംബാംഗങൾ വിവരിക്കുമ്പോൾ പലതവണ ബിന്ദു വിങ്ങിപ്പൊട്ടി. പിന്നെ, കൈയ്യിലിരിക്കുന്ന കുഞ്ഞിൻ്റെ മുഖത്തേക്ക് കണ്ണൂനീരോടെ നോക്കി ,വീണ്ടും വിങ്ങിപ്പൊട്ടി. വിവാഹ ശേഷം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വനാഥൻ – ബിന്ദു ദമ്പതികൾക്ക് കഴിഞ്ഞ ദിവസം ഒരു കുഞ്ഞ് പിറന്നത്. ആ കൺമണിയെ കൺനിറയെ കാണും മുമ്പ് വിധിയുടെ ക്രൂരതക്ക് വിശ്വനാഥൻ ഇരയായി.
ആ മോനെ അവർ അടിച്ചു കൊന്നതാണ്, അലമുറയിട്ട് ബിന്ദുവിൻ്റെ അമ്മ ലീല ഇടക്കിടെ പറയുന്നുണ്ടായിരുന്നു. വിശ്വനാഥൻ്റെ അനുജൻ വിനോദും ഇതേ പരാതിയാണ് രാഹുൽ ഗാന്ധിയോട് പറഞ്ഞത്.
മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മർദ്ദിച്ച ആദിവാസി യുവാവ് കൽപ്പറ്റ അഡ്ലെയ്ഡ് പാലവയൽ കോളനിയിലെ വിശ്വനാഥൻ കഴിഞ്ഞ ദിവസം ആണ് മരിച്ചത്. മെഡിക്കൽ കോളേജിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശ്വനാഥൻ്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ അന്ന് തന്നെ ആരോപണം ഉന്നയിച്ചിരുന്നു . മനുഷ്യാവകാശ കമ്മീഷൻ കേസ്സെടുത്തിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ എം.പി., എം.എൽ.എ, മാരായ ടി. സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം ബിന്ദുവിനെയും കുടുംബത്തെയും സന്ദർശിച്ചു.
മുഴുവൻ പ്രശ്നങ്ങളും കേട്ടറിഞ്ഞ ശേഷം എം.പി. വിഷയം ഗൗരവമായി കേരള സർക്കാരിനെ ധരിപ്പിക്കുമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.
പ്രസവ ചിലവുകൾക്കായി ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് വിശ്വനാഥൻ കൊണ്ടുപോയ പണം മോഷണ തുകയാണന്ന് ആരോപിച്ചാണ് മർദ്ദിച്ചതെന്ന് ബന്ധുക്കൾ എം.പി.യോട് പറഞ്ഞു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...