തോല്‍പ്പെട്ടിയില്‍ വന്‍ കഞ്ചാവുവേട്ട 30 കിലോയോളം കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടറും സംഘവും തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റ് സംഘവും ചേര്‍ന്ന് തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ആന്ധ്രയില്‍ നിന്നും കെ എസ് ആര് ടി സി ബസ്സില്‍ കടത്തി കൊണ്ട് വന്ന 30 കിലോയോളം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ കോഴിക്കോട് മാവൂര്‍ പടാരുകുളങ്ങര സ്വദേശി രാജീവിനെ അറസ്റ്റ് ചെയ്തു. ബസ്സിന്റെ പിന്‍സീറ്റിനടിയില്‍ 2 ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്.പരിശോധനയില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് തലവന്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ അനികുമാർ , എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബില്‍ജിത്,എസ് മധുസൂദനന് നായര്‍ , പ്രിവന്റിവ് ഓഫീസര്‍മാരായ സുരേഷ് വെങ്ങാലികുന്നേല്‍ , അരുണ്‍പ്രസാദ്, ചന്ദ്രന് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. എം. അരുണ്‍കുമാര്‍, മുഹമ്മദലി,സജി പോള്‍, സുബിന്,ശ്രീധരന്, വിജേഷ്കുമാര് ,വിഷ്ണു രാജേഷ് , എക്സൈസ് ഡ്രൈവര്‍ കെ.രാജീവ്, തുടങ്ങിയവർ പങ്കെടുത്തു.
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...