കല്‍പ്പറ്റ: അമ്പലവയലില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുരുക്കില്‍പ്പെട്ട് ചത്ത കടുവയുടെ ജഡം ആദ്യം കണ്ടു എന്ന് പറയുന്ന ഹരികുമാറിന്റെ മരണത്തിന് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് ആവശ്യപ്പെട്ടു. അമ്പലവയല്‍ പാടിപറമ്പിന് സമീപത്തെ പള്ളിയാല്‍ മുഹമ്മദിന്റെ തോട്ടത്തിലായിരുന്നു കടുവയുടെ ജഡം കണ്ടെത്തിയത്. കടുവ ചത്തതുമായി ബന്ധപ്പെട്ട് ഫോണില്‍ നിരന്തരം വിളിക്കുകയും നേരിട്ട് ചോദ്യം ചെയ്യുകയും, ഹരികുമാര്‍ കൊലപ്പെടുത്തി എന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ചതും ഹരികുമാറിന്റെ മരണത്തിന് മാനസികമായി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെന്നുള്ള സാഹചര്യം ഉള്‍പ്പെടെ പരിശോധനക്ക് വിധേയമാക്കണം. ഇതിലെല്ലാം മനംനൊന്താണ് ആത്മഹത്യ നടന്നിട്ടുള്ളത്. ഹരികുമാറിന്റെ മരണത്തില്‍ കടുത്ത അമര്‍ഷവും, വേദനയും രേഖപ്പെടുത്തുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥന്മാര് വന്യമൃഗങ്ങള്‍ക്ക് നല്കുന്ന പരിഗണന പോലും മനുഷ്യന് നല്‍കാത്ത സമീപനം ഒരിക്കലും നീതീകരിക്കാന്‍ സാധിക്കില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തിന് തുല്യമായ രീതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മനുഷ്യരോട് സ്വീകരിക്കുന്ന അതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഏക ആശ്രയമായിരുന്ന ഹരികുമാറിന്റെ മരണത്തോട് കൂടി ഒറ്റപ്പെട്ട ഭാര്യയും രണ്ട് മക്കളുമടങ്ങിയ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...